തൃശൂര്‍ : മുട്ടില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വനം കൊള്ളയില്‍ പുതിയ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ക്രൈബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ എപ്ഐആര് തയ്യാറാക്കിയത്. കേരളത്തിലെ മുഴുവന്‍ മരംകൊള്ളയും അന്വേഷിക്കുമെന്ന് എ.ഡി.ജി.പി എസ്.ശ്രീജിത്ത് പറഞ്ഞു. പരാതികള്‍ അറിയിക്കാന്‍ കണ്ട്രോള് റൂം തുറക്കും. അന്വേഷണ സംഘം ഇന്ന് മുട്ടില്‍ മരംമുറി പ്രദേശം സന്ദര്‍ശിക്കുമെന്നും എഡിജിപി അറിയിച്ചു.
അന്വേഷണത്തിന് മുന്നോടിയായി തൃശൂര്‍ പോലീസ് അക്കാദമിയില്‍ എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത ഈ യോഗത്തിലാണ് അന്വേഷണത്തിന്റെ തുടര്‍നടപടികള്‍ തീരുമാനിച്ചത്. പോലീസ് വനം വകുപ്പുകള്‍ സംയുക്തമായാണ് കണ്ട്രോള് റൂം തുറക്കുന്നത്.
മരം മുറിയുമായി ബന്ധപ്പെട്ട പരാതികള്‍ ഇമെയില്‍ മുഖേന സ്വീകരിക്കും. പോലീസ്, വനം, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സംയുക്തമായാകും അന്വേഷണം നടത്തുക. പ്രതികള്‍ക്കെതിരെ മോഷണക്കുറ്റം ഉള്‍പ്പെടെ ചുമത്തും. നിലവിലെ വനംവകുപ്പിന്റെ അന്വേഷണം സമാന്തരമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: