മാനന്തവാടി: വയനാട്ടിലെ കോടികണക്കിന് രൂപയുടെ മരം മുറി അഴിമതിയുടെ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍. മുട്ടില്‍ മരംമുറി മാത്രം ഹൈലൈറ്റ് ചെയ്തു പോകുന്ന സാഹചര്യത്തില്‍ ജില്ലയുടെ വിവിധസ്ഥലങ്ങളില്‍ നടന്ന മരംമുറിയില്‍ വമ്പന്‍ സ്രാവുകളെ രക്ഷപ്പെടുത്താനാന് സര്‍ക്കാര്‍ നീക്കമെന്നും സജി ശങ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ ഒന്നാം പ്രതിയായ മരം മുറി കേസില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നതിനാലാണ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്. വനവാസി വിഭാഗത്തില്‍പ്പെടുന്നതടക്കമുള്ള കര്‍ഷകര്‍ക്കെതിരെ കേസെടുക്കാനുള്ള ശ്രമം ബിജെപി എതിര്‍ക്കും. നാളെ മുതല്‍ ജില്ലയില്‍ ഇതിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കും.
ഇന്ന് രാവിലെ കളക്ട്രേറ്റിനു മുമ്പില്‍ നടക്കുന്ന പ്രതിഷേധ സമരം ബിജെപി ദേശീയ നീര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. കര്‍ഷകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തില്‍ അവര്‍ക്ക് നിയമസഹായം നല്‍കാന്‍ രൂപികരിച്ച സമിതി നാളെ കര്‍ഷകരെ നേരില്‍ കണ്ട് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും സജി ശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: