കോട്ടയം: ലോക്ഡൗണിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണ ങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ കൊവിഡ് വ്യാപനം കുറയുന്നു. 36 തദ്ദേശ സ്ഥാപന മേഖലകളില്‍ ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തില്‍ താഴെയായി. ഇതില്‍ തന്നെ ഏഴു ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെയാണ്.
ക്രമമായി കുറഞ്ഞുകൊണ്ടിരിക്കുന്ന ജില്ലയുടെ പോസിറ്റിവിറ്റി നിരക്ക് ജൂണ്‍ ഏഴു മുതല്‍ ജൂണ്‍ 13 വരെയുള്ള ദിവസങ്ങളിലെ കണക്കു പ്രകാരം 10.90 ആയി. കഴിഞ്ഞ ഒരാഴ്ചക്കാലം 30 ശതമാനത്തിനു മുകളില്‍ പോസിറ്റിവിറ്റിയുള്ള ഒരു തദ്ദേശ സ്ഥാപനവുമില്ല. രണ്ടാം തരംഗത്തില്‍ ആദ്യമായി ശനിയാഴ്ച പത്തു ശതമാനത്തില്‍ താഴെയെത്തിയ(9.64) ജില്ലയുടെ പ്രതിദിന പോസിറ്റിവിറ്റി 13ന് വീണ്ടും കുറഞ്ഞ് 9.05ലെത്തി.
ഒരു ഘട്ടത്തില്‍ പോസിറ്റിവിറ്റി എല്ലാ മേഖലകളിലും 20 ശതമാനത്തിന് മുകളിലായിരുന്നു. അന്‍പതു ശതമാനം കടന്ന പഞ്ചായത്തുകളുമുണ്ട്. ഇപ്പോള്‍ പോസിറ്റിവിറ്റി 20നും 30നും ഇടയിലുള്ളത് ആറു ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ്. 27.79 ശതമാനമുള്ള തൃക്കൊടിത്താനമാണ് പട്ടികയില്‍ ഏറ്റവും മുന്നില്‍. കുമരകം- 24.83%, കൂട്ടിക്കല്‍-23.21%, മണിമല-21.6%, കുറിച്ചി-21.49%, വാഴപ്പള്ളി-21.19%, തലപ്പലം-18.71%, കാണക്കാരി-18.35%, പനച്ചിക്കാട്-17.63%, കരൂര്‍-17.41%, മാഞ്ഞൂര്‍-16.37% എ ന്നിവയാണ് തൊട്ട് പിന്നാലെ യുള്ള പഞ്ചാ യത്തുകള്‍. ഭരണങ്ങാനം(2.74%), കുറവിലങ്ങാട്(3.43%), തലയോലപ്പറമ്പ് (3.89%), മരങ്ങാട്ടുപിള്ളി(4.17%), മീനച്ചില്‍(4.77%), വെള്ളാവൂര്‍(4.84%), വൈക്കം(4.95%) എന്നിവയാണ് അഞ്ചില്‍ താഴെ പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകള്‍.
നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനും അവ പാലിക്കുന്നതിനും ജനം സഹകരിച്ചതാണ് രോഗവ്യാപന തോത് കുറയുന്നതില്‍ നിര്‍ണായകമായതെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുന്നു. പോസിറ്റിവിറ്റി താഴ്ന്നെങ്കിലും ഇപ്പോഴും ഓരോ ദിവസവും അഞ്ഞൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം.
ദുരന്ത നിവാരണ അതോറിറ്റിയുടെയും പോലീസിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ജാഗ്രതാ സംവിധാനവും ക്വാറന്റൈന് നിരീക്ഷണവും സജീവമായി തുടരും. കോവിഡ് പരിശോധനയും വാക്സിനേഷനും ഊര്‍ജ്ജിതമാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.
പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും കോവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച പാടില്ല. രോഗലക്ഷണങ്ങളുള്ളവര്‍ സമ്പര്‍ക്കം ഒഴിവാക്കാനും പരിശോധനയ്ക്ക് വിധേയരാകാനും ശ്രദ്ധിക്കണം ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: