Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചിരാഗ് പസ്വാനെതിരെ എല്‍ജെപിയില്‍ കലാപം; അഞ്ച് എംപിമാരും കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്‌ക്കും; നിതീഷിനും ബിജെപിയ്‌ക്കും നേട്ടം

അന്തരിച്ച രാം വിലാസ് പസ്വാന്‍ രൂപീകരിച്ച ലോക് ജനശക്തി പാര്‍ട്ടിയില്‍ (എല്‍ജെപി) അദ്ദേഹത്തിന്റെ മകന്‍ ചിരാഗ് പസ്വാനെതിരെ കലാപം. രാം വിലാസ് പസ്വാന്റെ ഇളയ സഹോദരന്‍ പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തിലാണ് എല്‍ജെപി അംഗങ്ങള്‍ കൂട്ടമായി ചിരാഗ് പസ്വാനെ തള്ളിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 08:47 pm IST
in India

ന്യൂദല്‍ഹി: അന്തരിച്ച രാം വിലാസ് പസ്വാന്‍ രൂപീകരിച്ച ലോക് ജനശക്തി പാര്‍ട്ടിയില്‍ (എല്‍ജെപി) അദ്ദേഹത്തിന്റെ മകന്‍ ചിരാഗ് പസ്വാനെതിരെ കലാപം. രാം വിലാസ് പസ്വാന്റെ ഇളയ സഹോദരന്‍ പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തിലാണ് എല്‍ജെപി അംഗങ്ങള്‍ കൂട്ടമായി ചിരാഗ് പസ്വാനെ തള്ളിയത്.  

ചിരാഗ് പസ്വാന്‍ ഉള്‍പ്പെടെ ആറ് എംപിമാരില്‍ അഞ്ച് പേരും പരസിനോട് കൂറ് പ്രഖ്യാപിച്ചു. ഇതോടെ എന്‍ഡിഎയോട് അല്‍പം ഇടഞ്ഞു നില്‍ക്കുന്ന ചിരാഗ് പസ്വാന്‍ കൂടുതല്‍ ദുര്‍ബലനായി. പരസിന്റെ കൂടെയുള്ള വിമത സംഘം കേന്ദ്ര സര്‍ക്കാരിനോട് കൂറ് പ്രഖ്യാപിച്ചു. ബീഹാറില്‍ നിതീഷ് കുമാറിന്റെ കൈകള്‍ക്ക് കരുത്ത് പകരുമെന്നും പരസ് പറഞ്ഞു.

കഴിഞ്ഞ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാറിനും ബിജെപിയ്‌ക്കും ഒപ്പം നില്‍ക്കാതെ ചിരാഗ് പസ്വാന്‍ ഒറ്റയ്‌ക്ക് മത്സരിക്കുകയായിരുന്നു. ഇത് നിതീഷ്‌കുമാറിന്റെ ജെഡിയുവിന് ക്ഷീണമായി. പല മണ്ഡലങ്ങളിലും ജെഡിയു സ്ഥാനാര്‍ത്ഥികള്‍ തോറ്റു. ചിരാഗ് പസ്വാന്റെ എല്‍ജെഡിയ്‌ക്കും ഇതുകൊണ്ട് നേട്ടമൊന്നുമുണ്ടായില്ല. ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഈ ഏക എംഎല്‍എയാകട്ടെ പിന്നീട് നിതീഷ്‌കുമാറിന് പിന്തുണ പ്രഖ്യാപിയ്‌ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ദില്ലിയില്‍ എല്‍ജെപിയില്‍ ഉണ്ടായ കലാപത്തിന് പിന്നില്‍ നിതീഷ്കുമാറാണെന്നും പറയുന്നു. തന്നെയും തന്റെ പാര്‍ട്ടിയെയും ക്ഷീണിപ്പിക്കാന്‍ ചിരാഗ് പസ്വാന്‍ ഇക്കഴിഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നടത്തിയ നീക്കത്തിനുള്ള നിതീഷിന്റെ പ്രതികാരണമാണ് അമ്മാവന്‍ പരസിലൂടെ നടപ്പാക്കിയതെന്നും പറയപ്പെടുന്നു.  

‘ആറ് എംപിമാര്‍ പാര്‍ട്ടിയിലുണ്ട്. ഇതില്‍ അഞ്ച് പേര്‍ക്കും പാര്‍ട്ടിയെ രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ പാര്‍ട്ടിയെ പിളര്‍ത്തിയില്ല. പകരം രക്ഷിച്ചു. ചിരാഗ് പസ്വാന്‍ എന്റെ മരുമകനാണ്. എനിക്ക് അവനോട് ഒരു എതിര്‍പ്പുമില്ല. ഞാന്‍ എന്‍ഡിഎ സര്‍ക്കാരിന് പിന്തുണ നല്‍കും. നിതീഷ്‌കുമാര്‍ ഒരു നല്ല നേതാവാണ്. വികാസ് പുരുഷനാണ്,’ വിമത നേതാവ് പരസ് പറഞ്ഞു.

ചിരാഗ് പസ്വാനെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പരസിന്റെ നേതൃത്വത്തിലുള്ള വിമതസംഘം സ്പീക്കര്‍ ഓം ബിര്‍ളയെ കാണും.

Tags: എല്‍ജെപിപശുപതി കുമാര്‍ പരസ്bjpBiharNitish Kumarചിരാഗ് പസ്വാന്‍ജെഡിയുchiragram vilas paswanലോക് ജനശക്തി പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.