ലൈംഗിക പീഡന ആരോപണത്തില്‍ കുടുങ്ങിയ മലയാളി റാപ്പര്‍ ഹിരണ്‍ ദാസ് മുരളി (വേടന്)യുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ലൈക് ചെയ്തതില്‍ മാപ്പ് പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്. ആരോപണവിധേയനായ ഗായകന് വേടനെതിരെ ധീരമായി സംസാരിച്ച ഇരകളോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. പല പുരുഷന്മാരും തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് മനസിലായാലും അംഗീകരിക്കാറില്ല. അതാണ് വേടന്റെ മാപ്പ് പറച്ചില് പോസ്റ്റ് ലൈക് ചെയ്യാന്‍ കാരണം.
അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. കേസുമായി മുന്നോട്ട് പോകുമ്പോള്‍ ഇരകളെ ബഹുമാനിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്ഷമാപണം ആത്മാര്‍ത്ഥമല്ലെന്ന് ഇരകളില്‍ കുറച്ചുപേര്‍ പറഞ്ഞതായി അറിഞ്ഞയുടനെ ഞാന്‍ എന്റെ ലൈക് പിന്‍വലിച്ചു. ഞാനെന്നും അതിജീവിച്ചവരോടൊപ്പമായിരിക്കും. നിങ്ങളെ ഞാന്‍ നിരാശപ്പെടുത്തിയെന്ന് തോന്നിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്ന് പാര്‍വതി തന്റെ പോസ്റ്റില്‍ കുറിച്ചു. വേടന്റെ ന്യായീകരണ പോസ്റ്റ് ലൈക്ക് ചെയ്ത പാര്‍വ്വതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നത്. വിമര്‍ശനം കടുത്തതോടെയാണ് പാര്‍വ്വതി നിരുപാധികം ലൈക്ക് പിന്‍വലിച്ച് മാപ്പ് പറഞ്ഞത്. വുമണ്‍ എഗൈന്‍ഡസ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വേടനെതിരേ ലൈംഗിക ആരോപണം ഉയര്‍ന്നത്.
വേടനെതിരേ ഉയര്‍ന്ന ആരോപണം സംബന്ധിച്ച പോസ്റ്റ്-
വേടന് എന്ന റാപ്പറെപ്പറ്റി ഒന്നില്‍ കൂടുതല്‍ സ്ത്രീകള്‍ മോശം അനുഭവം പങ്ക് വെച്ചിരിക്കുന്നു. ഇദ്ദേഹം പ്രസിദ്ധനായ ഒരു കലാകാരനായതുകൊണ്ടും കുറെ ആരാധകരുള്ളതുകൊണ്ടുമാണ് ഇത്തരം ഒരു പ്ലാറ്റ്ഫോമിലൂടെ കാര്യം പറയുന്നത്. വേടനുമായി ഇടപെട്ടിട്ടുള്ള സ്ത്രീകള്‍ താഴെ പറയുന്ന മോശം അനുഭവങ്ങള്‍ പങ്ക് വയ്ക്കാന്‍ ആഗ്രഹിക്കുന്നു.
* ‘സ്ക്വര്‍ട്ട് ചെയ്ത് തരട്ടെ?’ എന്നുള്ള ചോദ്യങ്ങള്‍ സാധാരണ സംസാരത്തിനിടയില്‍ അല്ലെങ്കില്‍ പരിചയപ്പെട്ട് കഴിഞ്ഞാലുടന്‍ ചോദിക്കുക
* മദ്യപിച്ചിരിക്കുന്നതായ സമയത്ത് സെക്സിന് വേണ്ടി സമീപിക്കുക (ഉമ്മ വയ്ക്കാന്‍ പോലും താല്പര്യമില്ല എന്ന് പല തവണ വ്യക്തമാക്കിയതിന് ശേഷവും)
* സെക്ഷ്വല്‍ ആയ ബന്ധത്തിന് താല്പര്യമില്ല എന്ന് പറഞ്ഞ് കഴിഞ്ഞാലും അതിന് പിന്നെയും സമീപിക്കുക.
* സെക്സ് ചെയ്യുമ്പോള്‍ വേദന ഉണ്ട് എന്ന് പറഞ്ഞാലും അത് നിര്‍ത്താതെ കൂടുതല്‍ വേദന ഉണ്ടാകുന്ന തരത്തില്‍ തുടരുക
* തങ്ങള്‍ തമ്മില്‍ സെക്സ് നടന്നിരുന്നു എന്ന് കൂട്ടുകാരോട് കള്ളം പറയുക
* സെക്ഷ്വല്‍ റിലേഷന്‍ഷിപ്പില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തെറ്റായ കഥകള്‍ സുഹൃദ്വലയങ്ങളില്‍ പ്രചരിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: