ഹൂസ്റ്റണ്‍: നോര്‍ത്ത് ഹൂസ്റ്റണ്‍ റണ്‍ ഡ്രൈവില്‍ പരസ്യമായി മൂത്രമൊഴിച്ചതിന് 20 വയസ്സുള്ള ലെസ്റ്റര്‍ യുനെറ്റസുമായി നാട്ടുകാര്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ഒടുവില്‍ നാട്ടുകാര്‍ യുവാവിനെ വെടിവച്ചു കൊല്ലുകയും ചെയ്ത സംഭവം ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ടു .
ആരില്‍ നിന്നോ മയക്കുമരുന്ന് വാങ്ങാന്‍ എത്തിയതായിരുന്നു യുവാവ്. പിന്നീട് ഇയാള്‍ റോഡില്‍ നിന്ന് മൂത്രമൊഴിക്കാന്‍ ആരംഭിച്ചു. ഇത് കണ്ട് അവിടെ താമസിച്ചിരുന്നവര്‍ യുവാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു . എത്രപേര്‍ യുവാവുമായി തര്ക്കിച്ചുവെന്ന് വ്യക്തമെല്ലെങ്കിലും രണ്ടു പ്രതികളെയാണ് പോലീസ് തിരയുന്നത് . ഇതില്‍ ഒരാള്‍ പോലീസിനോട് വെടിവെപ്പില്‍ തന്റെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറയുന്നു . ഇയാള്‍ പോലീസുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു .
വൈകിട്ടായിരുന്നു സംഭവം . രാത്രി പത്തരയോടെ ആയിരുന്നു പൊലീസിന് വിവരം ലഭിക്കുന്നത് . പോലീസ് എത്തിയപ്പോള്‍ നിരവധി വെടിയുണ്ടകള്‍ ഏറ്റ് നിലത്ത് കിടന്നിരുന്ന ലെസ്റ്റര്‍ സംഭവ സഥലത്ത് വച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു . പോലീസ് അന്വേഷണം ആരംഭിച്ചു .
ഹൂസ്റ്റണില്‍ 24 മണിക്കൂറിനുള്ളില്‍ മൂന്ന് കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത് , വ്യാഴാഴ്ച വാഹനം ഡ്രൈവ് ചെയ്തിരുന്ന ഒരാള്‍ക്കും വെള്ളിയാഴ്ച 15 വയസ്സുള്ള പെണ്‍കുട്ടിക്കും വെടിയേററ്റു . ഇതില്‍ ലെസ്റ്ററും 15 വയസ്സുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: