ന്യൂദല്‍ഹി: മതപീഡനം കാരണം പാലായനം ചെയ്തുവന്ന അയല്‍ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരപത്വം നല്‍കുന്നതിനെതിരെ മുസ്ലീം ലീഗ് നല്കിയ ഹര്‍ജിക്കെതിരെ കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ ലീഗിന്റെ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി.
മേയ് മാസത്തിലാണ് വിജ്ഞാപനം പുറത്തിറക്കിയതെന്നും മുന്‍പ് അഞ്ചുതവണ സമാനമായ വിജ്ഞാപനം ഇറങ്ങിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. വിജ്ഞാപനത്തിന് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധമബന്ധമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയ്ല് പറഞ്ഞു. ആഭ്യന്തര മന്ത്രാലയം മെയ് 29 ന് പുറത്ത് ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നല്കിയ അപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം നല്കി.
മതപീഡനം സഹിക്കവയ്യാതെ ഇന്ത്യയിലേക്ക് പലായനം ചെയ്ത പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനെതിരെ മുസ്ലിം ലീഗ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലായി കഴിയുന്ന, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, പാഴ്സികള്‍, സിഖുകാര്‍, ജൈനര്‍ എന്നിവര്‍ക്ക് പൗരത്വം നല്കാന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ലീഗ് ഹര്‍ജി നല്‍കിയത്.
ഈ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ക്കും പൗരത്വം നല്‍കണമെന്നാണ് ലീഗിന്റെ ആവശ്യം. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രഹ്മണ്യം എന്നിവരുടെ ബെഞ്ചാണ് വാദം കേല്‍ക്കുന്നത്. സീനിയര്‍ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് ലീഗിനായി ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: