ചാത്തന്നൂര്‍: കല്ലുവാതുക്കല്‍-ഓയൂര്‍ കിഴക്കേമുക്കില്‍ റോഡ് തകര്‍ന്ന് അപകടകെണിയായി. കല്ലുവാതുക്കലില്‍നിന്ന് ഓയൂരിലേക്കും വിലവൂര്‍ക്കോണത്തേക്കും തിരിയുന്ന പ്രധാന വളവിന് സമീപമാണ് വന്‍കുഴികള്‍ രൂപപ്പെട്ടത്.
കുടിവെള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനായി വെട്ടിക്കുഴിച്ച ഭാഗമാണിത്. ഇന്റര്‍ലോക്ക് കട്ടയിട്ട് ഉറപ്പിച്ചിരുന്ന റോഡ് വെട്ടിപ്പൊളിച്ചെങ്കിലും നന്നാക്കാന്‍ ഇതുവരെ നടപടിയുണ്ടായില്ല. ഇരുചക്രവാഹനക്കാര്‍ കുഴികളില്‍പ്പെട്ടുള്ള അപകടം നിത്യസംഭവമായി. റോഡിന്റെ അപകടാവസ്ഥയ്‌ക്ക് അടിയന്തരമായി പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















