ന്യൂദല്‍ഹി: ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രി നഫ്ത്താലി ബെനറ്റിന് അഭിനന്ദിച്ച് ഇന്ത്യന്‍ പ്രദാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു- ‘ ഇസ്രയേല്‍ പ്രധാനമന്ത്രിയായതില്‍ നഫ്ത്താലി ബെന്നറ്റിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയതിന്റെ 30 വര്‍ഷം അടുത്ത വര്‍ഷം ആഘോഷിക്കുമ്പോള്‍, തങ്ങളെ കണ്ടുമുട്ടാനും നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലുള്ള തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.
ഇന്ത്യ-ഇസ്രായേല്‍ തന്ത്രപരമായ പങ്കാളിത്തത്തിനുള്ള നേതൃത്വത്തിനും വ്യക്തിപരമായ ശ്രദ്ധയ്ക്കും പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്ന ബെഞ്ചമിന്‍ നെതന്യാഹുവിനോട് മോദി നന്ദി അറിയിച്ചു.
ഇസ്രയേലിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ താങ്കള്‍ വിജയകരമായി കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍, താങ്കളുടെ നേതൃത്വത്തിനും ഇന്ത്യ-ഇസ്രായേല്‍ തന്ത്രപരമായ പങ്കാളിത്തത്തിന് നല്കിയ വ്യക്തിപരമായ ശ്രദ്ധയ്ക്കും നെതന്യാഹുവിനെ എന്റെ അഗാധമായ നന്ദി അറിയിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: