ദൃശ്യം 2, ജോജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആമസോണില്‍ നേരിട്ട് റിലീസാവുന്ന മൂന്നാമത്തെ ചിത്രം. ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണന് കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് ബനേര്‍ഘട്ട. മലയാളം, തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു നാരായണനാണ്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ ജൂണ്‍ അവസാനത്തോടെയാണ് റിലീസിനൊരുങ്ങുന്നത്.
ദൃശ്യം2, ജോജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമസോണില്‍ നേരിട്ട് റിലീസാവുന്ന മൂന്നാമത്തെ മലയാളം ചിത്രമാണ് ബനേര്‍ഘട്ട. കാര്‍ത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനില്‍, അനൂപ് എ.എസ്, ആശ മേനോന് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മാംപ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കോപ്പി റൈറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ-സംഭാഷണം അര്ജുന് പ്രഭാകരന്, ഗോകുല്‍ രാമകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ്.
ഒരു ഡ്രൈവര്‍, അയാള്‍ക്ക് പല സമയങ്ങളില്‍ പലയാളുകളോടായി പറയേണ്ടി വരുന്ന കള്ളങ്ങള്‍, അയാള്‍ പോലുമറിയാതെ ചെന്നുപെടുന്ന സംഭവങ്ങള്‍ ഇവയൊക്കെയാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു. എഡിറ്റര്‍-പരീക്ഷിത്ത്, കല-വിഷ്ണു രാജ്, മേക്കപ്പ്-ജാഫര്‍, വസ്ത്രാലങ്കാരം-ലസിത പ്രദീപ്, സംഗീതം-റീജോ ചക്കാലയ്ക്കല്‍, പ്രൊജക്റ്റ് ഡിസൈനര്‍-വിനോദ് മണി, പരസ്യകല-കൃഷ്ണപ്രസാദ് കെ. വി, അസോ: ഡയറക്ടര്‍-അഖില്‍ ആനന്ദ്, അസോ: ക്യാമറമാന്- അഖില്‍ കോട്ടയം, ടൈറ്റില്‍-റിയാസ് വൈറ്റ് മാര്‍ക്കര്‍, സ്റ്റില്‍സ്-ഫ്രാങ്കോ ഫ്രാന്‍സിസ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: