തിരുവനന്തപുരം: കൃപേഷ് നമ്പൂതിരിപ്പാടിന്റെ ‘വിണ്ണിലെ ദീപങ്ങള്‍ ‘ എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. വിദ്യാധരന് മാസ്റ്ററാണ് സംഗീതം നല്‍കിയിരിക്കുന്നത്.
നമുക്കെല്ലാം സുഗമമായ ജീവിതം സാധ്യമാകാന്‍ വേണ്ടി പ്രവര്‍ത്തിച്ചവര്‍, സമൂഹനന്മയ്ക്കായി പ്രവര്‍ത്തിച്ചവര്‍, ഏതെങ്കിലും തരത്തില്‍ ജീവിതം അടയാളപ്പെടുത്തിയവര്‍, അത്തരം ആളുകളുടെ ശില്പങ്ങള് ആദരസൂചകമായി നമുക്കിടയില്‍ സ്ഥാപിക്കുക പതിവാണ്. എന്നാല്‍ ശില്പം സ്ഥാപിച്ചു കഴിഞ്ഞാല്‍ പിന്നെ നാം അങ്ങോട്ടു തിരിഞ്ഞു നോക്കാറില്ല. ഓരോ ശില്പവും ആദരവോടെ സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണന്ന ആശയമാണ് ഈ കവിത നല്‍കുന്നത്. ഒപ്പം നമുക്കിവിടെ പ്രവര്ത്തിക്കാനുണ്ടന്ന ഓര്‍മ്മപ്പെടുത്തലും. സമൂഹത്തിലേക്ക് ലാഭനഷ്ട പ്രതീക്ഷകളില്ലാതെ കര്‍മ്മത്തിനായി ഇറങ്ങിത്തിരിക്കാനുള്ള ഒരാഹ്വാനം കൂടി നല്‍കുകയാണ് ഈ കവിതയുടെ ദൃശ്യവല്ക്കരണത്തിലൂടെ .
സലാം മലയംകുളത്തേല്‍, ഒകെ രാജേന്ദ്രന് , സജീഷ്, നിഷാദ് സിന്സിയര് , ഹുസൈന് വെളിയങ്കോട്, ഇസ്മായില്‍ മാറഞ്ചേരി എന്നിവര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം -രെദുദേവ്, എഡിറ്റിംഗ് – താഹിര്‍ ഹംസ, ആലാപനം- രാജ്മോഹന്‍ കൊല്ലം , കല- ഷണ്മുഖന്, സ്റ്റില്‍സ് – ഇസ്മായില്‍ കല്ലൂര്‍, സജീഷ്നായര് , സഹസംവിധാനം – പ്രഷോബ്, മേക്കിംഗ് വീഡിയോ – സുധീപ് സി എസ് , ഡിസൈന്‍ – സഹീര്‍ റഹ്മാന് , ടൈറ്റില്‍ -യെല്ലോ ക്യാറ്റ്സ്, പി ആര് ഓ – അജയ് തുണ്ടത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: