ഡെറാഡൂണ്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവുമായ ഇന്ദിര ഹൃദയേഷ് അന്തരിച്ചു. ഞായറാഴ്ച രാവിലെ ദല്‍ഹിയിലെ ഉത്തരാഖണ്ഡ് സദനിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് അവരുടെ ജീവനക്കാരും പാര്‍ട്ടി നേതാക്കളും അറിയിച്ചു. നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനിയില്‍നിന്നുള്ള എംഎല്‍എയാണ്.
2022-ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള സംഘടനാ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു 80-കാരിയായ ഹൃദയേഷ് ദല്‍ഹിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: