ചാത്തന്നൂര്‍: ബിജെപിക്കെതിരെ ചാത്തന്നൂരില്‍ എല്‍ഡിഎഫും യുഡിഎഫും നടത്തുന്നത് സംഘടിതമായ അപവാദ പ്രചരണം. 10 വര്‍ഷമായി എല്ലാ തെരഞ്ഞെടുപ്പുകളിലും ചാത്തന്നൂര്‍ മണ്ഡലത്തില്‍ ബിജെപി കൈവരിക്കുന്ന മുന്നേറ്റത്തെയും ജനസ്വീകാര്യതയെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഈ സംഘടിതമായ കുപ്രചാരണമെന്ന് പാര്‍ട്ടി മണ്ഡലം നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
ത്രിതല പഞ്ചായത്ത്, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ഈ മുന്നേറ്റം കണ്ട് പരിഭ്രാന്തരാണ് ഇരുമുന്നണികളും. ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവര്‍ ഉണ്ടാക്കുന്ന അടിസ്ഥാനരഹിതമായ വിവാദം ഇതിന്റെ അടിസ്ഥാനത്തില്‍ ഉള്ളതാണ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി പീതാംബരകുറുപ്പ് കോണ്‍ഗ്രസ്, യുഡിഎഫ് പാര്‍ട്ടി വേദികളില്‍ തന്നെ ചാത്തന്നൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയെ പരാജയപ്പെടുത്താനായി തെരഞ്ഞെടുപ്പ് സമയത്ത് തന്നെ പതിവുപോലെ എല്‍ഡിഎഫ്-യുഡിഎഫ് ധാരണയുണ്ടായിരുന്നു.
ഇതിന് തുടര്‍ച്ചയായിട്ടാണ് യുഡിഎഫ് ക്യാമ്പില്‍നിന്ന് എല്‍ഡിഎഫ് ക്യാമ്പിലേക്ക് വോട്ടുകച്ചവടം നടത്തിയവര്‍ ബിജെപിക്കെതിരെ പ്രസ്താവനയുമായി വന്നത്. പിറ്റേദിവസം എല്‍ഡിഎഫ് നേതാക്കന്മാരും ഇതിനെ പിന്തുണച്ചത് അതില്‍നിന്ന് ഇവര്‍ തമ്മിലുള്ള ധാരണ വ്യക്തമാണ്.
മണ്ഡലത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ അഭൂതകരമായ സാമ്പത്തികവളര്‍ച്ച നേടിയ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കോടിക്കണക്കിന് രൂപയുടെ തെരഞ്ഞെടുപ്പ് ചെലവ് വഹിച്ചിട്ടുള്ളത്. മാത്രമല്ല സിപിഐയുടെ ഉന്നതനായ ഒരു നേതാവ് തെരഞ്ഞെടുപ്പ് സമയത്ത് ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് നടത്തിയ തൃശ്ശൂര്‍ യാത്രയും അന്വേഷിക്കണമെന്ന് ബിജെപി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് ബി.ഐ. ശ്രീനാഗേഷും ജനറല്‍ കണ്‍വീനര്‍ എസ്.പ്രശാന്തും ആവശ്യപ്പെട്ടു.
ഏതന്വേഷണവും നേരിടുമെന്ന് ബിജെപി
ഏതന്വേഷണത്തെയും നേരിടാനുള്ള ആര്‍ജവം ബിജെപിക്കുണ്ടെന്ന് നേതാക്കള്‍. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിന് കോടിക്കണക്കിന് രൂപ ജില്ലയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നിന്ന് ചെലവഴിച്ചത് അന്വേഷിക്കേണ്ടതാണ്. ഈ മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് പലപ്പോഴും വിവാദമുണ്ടായതാണ്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് സമയത്ത് ആശുപത്രി വിവാദം അടക്കമുള്ള തെരഞ്ഞെടുപ്പ് വിഷയം ഉന്നയിച്ച യുഡിഎഫ് നേതാക്കന്മാര് എല്‍ഡിഎഫിനെ കുറിച്ച് ഇപ്പോള്‍ മൗനം പാലിക്കുന്നത് ആശ്ചര്യകരമാണെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: