തിരുവനന്തപുരം : സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഇന്ന് കൂടി തുടരും. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഒഴിവ് നല്‍കിയിട്ടുള്ളത്.
ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ വാങ്ങാന്‍ ഇന്നും അനുമതിയില്ല. ഓണ്‍ലൈന്‍ ഓര്‍ഡര്‍ മാത്രമേ അനുവദിക്കൂ. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് ഉണ്ടാകില്ല. അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഉള്ളത്. ഭക്ഷ്യോത്പന്നങ്ങള്‍, പഴം, പച്ചക്കറി, പാല്, മത്സ്യവും മാംസവും, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴ്വരെ തുറക്കും. നിര്‍മാണമേഖലയില്‍ പോലീസിനെ അറിയിച്ചശേഷം മാനദണ്ഡങ്ങള്‍ പാലിച്ച് പണികള്‍ നടത്താം.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടിയാണ് സ്വീകരിക്കുന്നത്. ലോക്ഡൗണ്‍ ലംഘനത്തിന് ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 2000 പേര് അറസ്റ്റിലായി. 5000 പേര്‍ക്കെതിരെ കേസെടുത്തു. 3500 വാഹനങ്ങള്‍ പിടിച്ചെടുത്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ നിലവിലെ ടിപിആര്‍ 12ല്‍ എത്തിയ സാഹചര്യത്തില്‍ ബുധനാഴ്ചയ്ക്ക് ശേഷം ലോക് ഡൗണില്‍ വലിയ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. ടിപിആര്‍ പത്ത് ശതമാനത്തിനും താഴെ വന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: