തിരുവനന്തപുരം: പ്രാഥമികാവശ്യങ്ങള്‍ പോലും യഥാക്രമം നിര്‍വ്വഹിക്കാന്‍ കഴിയാതെ പത്തുവര്‍ഷത്തോളം അടച്ചിട്ട മുറിയില്‍ കഴിയുക വഴി സജിത അടിമയാക്കപ്പെട്ടെന്ന് വനിതാ കമ്മീഷന്റെ കണ്ടെത്തല്‍. നിയമനടപടി സ്വീകരിക്കേണ്ട മനുഷ്യാവകാശലംഘനമാണ് നടന്നതെന്നും വനിതാകമ്മീഷന് പറയുന്നു.
വനിതാകമ്മീഷന് അംഗം ഷിജി ശിവജി ഇതേക്കുറിച്ച് അന്വേഷിക്കും. ആര്‍ത്തവകാലത്തുള്‍പ്പെടെ പ്രാഥമികാവശ്യങ്ങള്‍ യഥാസമയം നിറവേറ്റാന്‍ കഴിയാതെ സജിത അയല്‍വാസിയായ റഹ്മാനോടൊപ്പം ഒരു മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞുവെന്നത് അവിശ്വസനീയമാണ്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്- വനിതാ കമ്മീഷന് പറയുന്നു. കുളിയുള്പ്പെടെയുള്ള പല പ്രാഥമിക കാര്യങ്ങളും ആരുമറിയാതെ രാത്രിയിലാണ് സജിത പുറത്തുപോയി നിര്‍വ്വഹിച്ചതെന്ന് പറയുന്നു.
പുരുഷന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ അടിമയാക്കപ്പെട്ട ഈ സ്ത്രീയുടെ ഗതികേടിനെ കാമുകി, കാമുകന്, പ്രണയം എന്നീ വാക്കുകളിലൂടെ ഗൗരവം കുറച്ചുകാണുന്ന രീതി പൗരബോധമുള്ള സമൂഹത്തിന് ചേര്‍ന്നതല്ലെന്നും വനിതാ കമ്മീഷന് അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: