ന്യൂദല്‍ഹി: കോവിഡ് മഹാമാരിക്കിടെ സാധാരണക്കാര്‍ക്കുള്ള ആശ്വാസ നടപടിയെന്ന നിലയില്‍, കോവിഡ് മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. അതേസമയം കോവിഡ് വാക്‌സിനുള്ള ചരക്കുസേവന നികുതി(ജിഎസ്ടി) അഞ്ചുശതമാനമായി തുടരും. ‘വാക്‌സിനുകള്‍ക്ക് അഞ്ചുശതമാനം ജിഎസ്ടി നിലനില്‍ക്കും. പ്രഖ്യാപിച്ചതുപോലെ കേന്ദ്രസര്‍ക്കാര്‍ 75 ശതമാനം വാക്‌സിനുകള്‍ വാങ്ങും. അതിന്റെ ജിഎസ്ടിയും നല്‍കും. എന്നാല്‍ ജിഎസ്ടിയുടെ 70 ശതമാനം സംസ്ഥാനങ്ങളുമായി പങ്കിടും.’-നിര്‍മല സീതാരാമന്‍ പറഞ്ഞു.
ജൂണ്‍ 21 മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. നിര്‍മാതാക്കള്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. വരുംദിവസങ്ങളില്‍ രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണം ഗണ്യമായി വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: