തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ ഉന്നതതല അന്വേഷണസംഘത്തെ െ്രെകം ബ്രാഞ്ച് എഡിജിപി, എസ് ശ്രീജിത്ത് നയിക്കും. ശ്രീജിത്തിന് ചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും ചുമതല ഏല്‍പ്പിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. അന്വേഷണത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്.
മരംമുറിയുമായി ബന്ധപ്പെട്ട് ഇടത് മുന്നണിക്കകത്ത് തമ്മിലടി കനക്കുന്നതിന് പിന്നാലെയാണ് ശ്രീജിത്തിന് ചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. മരംമുറി നടന്ന സ്ഥലത്തില്‍ ശ്രീജിത്ത് ഉടന്‍ സന്ദര്‍ശനം നടത്തുമെന്നാണ് സൂചന.
വനംമാഫിയയ്‌ക്ക് വഴങ്ങി അന്വേഷണത്തില്‍ നിന്ന് മാറ്റിയ കോഴിക്കോട് ഡിഎഫ്ഒ പി. ധനേഷ് കുമാറിനെ വീണ്ടും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. വിഷയത്തില്‍ നാണം കെടുമെന്ന് വ്യക്തമായതോടെയാണ് സര്‍ക്കാര്‍ പി. ധനേഷ് കുമാറിനെ മടക്കിക്കൊണ്ടുവന്നത്. കൂടുതല്‍ ഉത്തരവാദിത്തം നല്‍കി മുഖം രക്ഷിക്കാനും വഴിയൊരുക്കി.
കേസില്‍ വനം മാഫിയയ്‌ക്കും അവര്‍ക്ക് ഒത്താശ ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ റിപ്പോര്‍ട്ട് നല്‍കിയ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ധനേഷ്‌കുമാര്‍.അന്വേഷണസംഘത്തിന്റെ ചുമതലയില്‍ നിന്നും മാറ്റിയ ധനേഷിനെ കോഴിക്കോട് ഫഌയിംഗ് സ്‌ക്വാഡിലേക്ക് തിരികെ പോകാനായിരുന്നു നിര്‍ദേശം. പുനലൂര്‍ ഡിഎഫ്ഒ ബൈജു കൃഷ്ണന് പകരം ചുമതലയും നല്‍കി.
വനംമാഫിയ പ്രചരിപ്പിച്ച ശബ്ദരേഖയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പക്ഷെ സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റിയത് വന്‍വിവാദമായി, അതിശക്തമായ എതിര്‍പ്പുകളും ഉടലെടുത്തു. വകുപ്പില്‍ പോലും കടുത്ത എതിര്‍പ്പുയര്‍ന്നു. ഇതോടെ രാത്രിയോടെ നടപടി പിന്‍വലിച്ച് പുതിയ ഉത്തരവിറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: