ടെഹ്റാന്: ഇറാന്റെ നാവികക്കപ്പല് അറ്റ്ലാന്റിക് സമുദ്രത്തില്‍ ആദ്യമായി എത്തിയത് അമേരിക്കയ്ക്ക് ഞെട്ടലായി. ഒരു അന്താരാഷ്ട്ര തുറമുഖങ്ങളിലും നങ്കൂരമിടാതെ ഇതാദ്യമായാണ് ഇറാന്റെ ഒരു നാവിക യുദ്ധക്കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തിലെത്തുന്നതെന്ന് ഇറാന്റെ ഡപ്യൂട്ടി ആര്‍മി കമാന്റര്‍ അഡ്മിറല്‍ ഹബീബുള്ള സയ്യാരി പറഞ്ഞതായി ഇറാന് വാര്‍ത്ത ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
സഹന്ത് എന്ന പേരിലറിയപ്പെടുന്ന യുദ്ധക്കപ്പലാണ് എത്തിയത്. ഈ യുദ്ധക്കപ്പലിനെ മറ്റൊരു ചെറുകപ്പല്‍ അനുഗമിച്ചിരുന്നു. ഒരു മാസം മുമ്പാണ് ഈ കപ്പലുകള്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് നിന്നും യാത്ര ആരംഭിച്ചതെന്നും ഇറാന് പറഞ്ഞു.
ഇറാന്റെ നാവിക സേനയുടെ 77ാമത് തന്ത്രപ്രധാനമായ നാവികക്കപ്പലുകളാണ ഇവ. ഇറാന്റെ സാമുദ്രിക ശക്തി വിളിച്ചോതുന്നതായിരുന്നു ഇവയുടെ അറ്റ്ലാന്റിക് സമുദ്രത്തിലെ സാന്നിധ്യം. മാത്രമല്ല, ചില ഉപഗ്രഹചിത്രങ്ങളില്‍ ഈ യുദ്ധക്കപ്പലിനുള്ളില്‍ അതിവേഗത്തില്‍ ആക്രമണം സാധ്യമാക്കുന്ന ബോട്ടുകളും ഉണ്ടായിരുന്നതായി പറയുന്നു. ഈ ബോട്ടുകളാണ് പണ്ട് യുഎസ് നാവികക്കപ്പലിനെ പേഴ്സ്യന്‍ ഗള്‍ഫില്‍ ആക്രമിച്ചത്. അതേ സമയം യുദ്ധക്കപ്പലില്‍ ആയുധങ്ങളില്ലെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: