ബംഗളൂരു: പാക്കിസ്ഥാനു വേണ്ടി ഇന്ത്യന്‍ സൈനിക രംഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ ചാരന്‍മാരെ സഹായിച്ചതിനു മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലട്ടി ബിന്‍ മുഹമ്മദ് കുട്ടി (36), തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നുള്ള ഗൗതം ബി. വിശ്വനാഥ (27) എന്നവരെയാണ് മിലിറ്ററി ഇന്റലിജന്‍സും ബംഗളൂരു പോലീസിന്റെ തീവ്രവാദി വിരുദ്ധ സെല്ലും ചേര്‍ന്ന് പിടികൂടിയത്. രാജ്യാന്തര കോളുകള്‍ പ്രാദേശിക കോളുകളിലേക്ക് പരിവര്‍ത്തനം ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്, ഇത് വലിയ വരുമാനനഷ്ടത്തിനപ്പുറം ദേശീയ സുരക്ഷയ്‌ക്ക് കനത്ത ഭീഷണിയുമാണ്.
ഇവര്‍ നടത്തി വന്ന താത്കാലിക ഫോണ്‍ എക്‌സ്‌ചേഞ്ചും കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് വ്യാജ സിം കാര്‍ഡുകളും മറ്റു സാങ്കേതിക ഉകരണങ്ങളും ഇവരുടെ പക്കല്‍ നിന്നു കണ്ടെത്തി. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രതികള്‍ സിം ബോക്‌സുകള്‍ ഉപയോഗിച്ചിരുന്നു. നേരിട്ടുള്ള ഗ്ലോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് (ജിഎസ്എം) ആശയവിനിമയം അവസാനിപ്പിക്കുന്നതിന് ടെലികോം മേഖലയില്‍ സിം ബാങ്ക് എന്നറിയപ്പെടുന്ന ഹാര്‍ഡ്വെയര്‍ അധിഷ്ഠിത ഉപകരണം ഉപയോഗിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ ചാരന്‍ കിഴക്കന്‍ ഇന്ത്യയിലെ ഒരു സൈനിക ഇന്‍സ്റ്റാളേഷനിലേക്കുള്ള ഒരു ഫോണ്‍ വിളി ചോര്‍ത്തിയതിനെ തുടര്‍ന്ന് കരസേനയുടെ സതേണ്‍ കമാന്‍ഡിലെ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം നടത്തിയ ഓപ്പറേഷനിലാണ് ഈ റാക്കറ്റ് മുഴുവന്‍ തകര്‍ന്നത്. ബംഗളൂരുവിലെ പോലം തത്കാലിക ഫോണ്‍ എക്‌സചേഞ്ച് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ലഭിച്ച വിവരം. പ്രതികളായ ഇബ്രാഹിമും ഗൗതമും നഗരത്തിലെ ആറ് പ്രദേശങ്ങളിലായി 32 ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു.
പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തകര്‍ക്ക് ചാരന്‍മാരുടെ ബന്ധപ്പെടാനും രഹസ്യങ്ങള്‍ കൈമാറാനും ഇത്തരം സംവിധാനങ്ങള്‍ ആണ് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: