മൃതസഞ്ജീവനി മന്ത്രം മാത്രമല്ല അസുരന്മാരുടെ പല തന്ത്രങ്ങളും രഹസ്യങ്ങളും എല്ലാം കചന് ബൃഹസ്പതിക്ക് ഓതിക്കൊടുത്തു. അവരുടെ ശൗര്യവും ക്രൗര്യവുമെല്ലാം ബൃഹസ്പതിയെ ബോധിപ്പിച്ചു. അവര്‍ക്ക് ഗുരുവിനോടുള്ള ഭക്തിയും പ്രശംസനീയമാണ.് എന്നാല്‍ ഈ ഭക്തിയുള്ളപ്പോള്‍ തന്നെ അവര്‍ പലപ്പോഴും ഗുരുവിന്റെ താല്പര്യത്തെ ധിക്കരിച്ചും പ്രവര്‍ത്തിക്കാറുണ്ട.്
ഗുരു ശുക്രാചാര്യരെ സംബന്ധിച്ച് മകള്‍ ദേവയാനി ഒരു ദൗര്‍ബല്യമാണ.് ദേവയാനിയുടെ നിര്ബന്ധബുദ്ധിക്ക് വഴങ്ങി അസുരരാജാവായ വൃഷപര്‍വാവിനും മകള്‍ ശര്‍മ്മിഷ്ഠയ്ക്കും പലവട്ടം ശുക്രാചാര്യരുടെയും ദേവയാനിയുടെയും മുന്നില്‍ മാപ്പ് പറയേണ്ടി വന്നിട്ടുണ്ട.് ശര്‍മിഷ്ഠയ്ക്ക് ദേവയാനിയുടെ അടിമയായി പോലും നില്‍ക്കേണ്ടി വന്ന സാഹചര്യങ്ങളുണ്ടായി.
ശുക്രാചാര്യര്‍ ദീര്‍ഘകാലത്തേക്കായി ഒരു തപസ്സിനു പോവുകയാണെന്ന് ബൃഹസ്പതി അറിഞ്ഞു. ഈ തപസ്സിനു ശേഷം ശുക്രാചാര്യരും അസുരന്മാരും കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് ഉറപ്പാണ്. അത് ദേവന്മാര്ക്ക് ഏറെ ദോഷകരമായി ബാധിക്കും. എന്തുവിലകൊടുത്തും അവരുടെ ശക്തി ക്ഷയിപ്പിക്കാനുള്ള ശ്രമം ആവശ്യമാണെന്ന് ബൃഹസ്പതി ദേവേന്ദ്രനെ അറിയിച്ചു. ശുക്രാചാര്യര്‍ വരുമ്പോഴേക്കും അസുരന്മാരുടെ ഇടയില്‍ ഭിന്നിപ്പു ണ്ടാക്കണമെന്ന് ബൃഹസ്പതി നിശ്ചയിച്ചു. രാഷ്ട്രീയ തന്ത്രവും യുദ്ധതന്ത്രവും അനുസരിച്ച് ചില നീക്കങ്ങള്‍ നടത്തിയേ പറ്റൂ.
തപസ്സിനായി ശുക്രാചാര്യര്‍ പോയ ശേഷം ബൃഹസ്പതി, ശുക്രാചാര്യരുടെ വേഷം ധരിച്ച് അസുരന്മാരുടെ സന്നിധിയിലെത്തി. തപസ്സിനു പോയ ആചാര്യന് പെട്ടെന്ന് തപസ്സു പൂര്‍ത്തിയാക്കി വന്നതില്‍ അസുരന്മാര്ക്ക് സന്തോഷമായി. അവര്‍ ആചാര്യന്റെ ചുറ്റും കൂടി.
അസുരന്മാരിലെ ക്രൂരതയും ശൂരതയും തണുപ്പിക്കും പാകത്തിനുള്ള പല ഉപദേശങ്ങളും ഗുരു അവര്‍ക്ക് നല്കി. ക്രൗര്യവും ശൗര്യവുമല്ല, ആരുടെയും മനസ്സ് കവരും വിധത്തിലുള്ള ശാന്തതയാണ് കൈവരുത്തേണ്ടത്. ആചാര്യന് പറഞ്ഞത് അനുസരിക്കാന്‍ പലരും തയ്യാറായി. എന്നാല്‍ നേരത്തെ പഠിച്ചു വച്ച രീതികള്‍ മാറ്റാന്‍ കുറേപ്പേര് തയ്യാറായില്ല. അങ്ങനെ അസുരന്മാരുടെ ഇടയില്‍ ഭിന്നിപ്പായി.
ഈ തക്കം നോക്കി ദേവന്മാര് അസുരന്മാരെ ആക്രമിക്കാന്‍ ആസൂത്രണം ചെയ്യുകയായിരുന്നു. പക്ഷേ ഇപ്പോള്‍ ഒരു ആക്രമണത്തെക്കുറിച്ച് ദേവേന്ദ്രന് അഭിപ്രായമുണ്ടായില്ല. ശുക്രാചാര്യര്‍ തപസ്സിനു പോയിരിക്കുകയാണെങ്കിലും അസുരന്മാരുടെ പ്രഭാവവും സ്വാധീനവും തളര്‍ന്നിട്ടില്ല. ചിലപ്പോള്‍ ശക്തമായ തിരിച്ചടി ഉണ്ടായേക്കാം.
ശുക്രാചാര്യര്‍ തപസ്സിനു പോയ ഉടനെ നമ്മള് ഒരു ശ്രമം നടത്തിയതല്ലേ. അന്ന് അവര്‍ക്കുണ്ടായിരുന്ന ഉന്നത സ്വാധീനം അവരുടെ സഹായത്തിനെത്തി. പ്രമുഖ അസുരന്മാരെല്ലാം വധിക്കപ്പെടുമെന്ന് കരുതിയ നിമിഷം ഭൃഗുമഹര്‍ഷി തന്നെ നേരിട്ടു വന്ന് അസുരന്മാരെ രക്ഷിച്ചു. അതിന്റെ നാണക്കേടും ക്ഷീണവും ഇതുവരെ മാറിയിട്ടില്ല. ആ ഭൃഗുമഹര്‍ഷി ഇപ്പോഴുമുണ്ട്. ഇനിയുമൊരു പരാജയം ദേവന്മാരുടെ മനോവീര്യമാകെ കെടുത്തും.
മാത്രമല്ല ബൃഹസ്പതി ഇപ്പോള്‍ അസുരസന്നിധിയില്‍ ഉണ്ട്. ഇപ്പോള്‍ ഒരു യുദ്ധമുണ്ടായി ദേവന്മാര് ജയിച്ചാല്‍ തന്നെ അത് ബൃഹസ്പതിയുടെ വിശ്വാസ്യതയെ തകര്‍ക്കും. അത് ചിലപ്പോള്‍ നമുക്ക് ഗുരുശാപത്തിന് തന്നെ കാരണമായേക്കും. മറ്റൊരുകാര്യം നാമിപ്പോള്‍ അസുരന്മാരെ ആക്രമിക്കുകയാണെങ്കില്‍ അസുരഗുരു പെട്ടെന്ന് എങ്ങാനും തിരിച്ചുവന്നാലോ? അങ്ങനെ തിരിച്ചു വരില്ല എന്ന് നിശ്ചയിക്കാനാകുമോ? ഒരുപക്ഷേ തപസ്സു നേരത്തേ അവസാനിച്ചാലോ? അതിന് സാധ്യതയില്ല എന്ന് നിശ്ചയിക്കാന്‍ ആകുമോ? ഭഗവാന് ശ്രീ മഹേശ്വരന് തന്നെ ശുക്രനില്‍ കനിവു തോന്നി നേരത്തെ വരപ്രസാദം നല്കിയാലോ?
ഇപ്പോള്‍ ആദ്യം ചെയ്യേണ്ടത് ശുക്രാചാര്യരുടെ മടങ്ങി വരവ് എത്രയും വൈകിക്കുക എന്നതാണ്. അതിനായി നമുക്കെന്ത് ചെയ്യാനാവും അതെല്ലാം ചെയ്യണം. ദേവേന്ദ്രന് തന്നെ അഭിപ്രായം വ്യക്തമാക്കി. മറ്റു ദേവന്മാരും ദേവേന്ദ്രന്റെ തീരുമാനത്തെ അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: