മാഡ്രിഡ്: കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് പ്രതിരോധ താരം ഡീഗോ ലോറന്റ്് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള സ്പെയിന് ടീമില്‍ തിരിച്ചെത്തും.
ചൊവ്വാഴ്ച നടത്തിയ ആദ്യ പരിശോധനയില്‍ ലോറന്റിന്റെ ഫലം പോസിറ്റീവ് ആയത് തെറ്റാണെന്നാണ് സൂചന. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന്് ലോറന്റ് ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ രണ്ട് പരിശോധനകളില്‍ ഫലം നെഗറ്റീവാണ്. ഇന്നും ലോറന്റ് കൊവിഡ് പരിശോധനയ്്ക്ക് വിധേയനാകും. ഫലം നെഗറ്റീവ് ആയാല്‍ ടീമില്‍ തിരിച്ചെത്തും. തിങ്കളാഴ്ചയാണ് സ്പെയിനിന്റെ ആദ്യ മത്സരം. സ്വീഡനാണ് എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: