മുട്ടം: തൊടുപുഴ- മൂലമറ്റം സംസ്ഥാന പാതയില്‍ ശങ്കരപ്പിള്ളി ജങ്ഷന് സമീപമുള്ള പാലത്തിന്റെ കൈവരി തകര്‍ച്ചയുടെ വക്കില്‍. മലങ്കര ജലാശയത്തിലെ വെള്ളം കയറി കിടക്കുന്ന ശങ്കരപ്പിള്ളി തോടിനു കുറുകെയാണ് ഈ പാലം നിര്‍മ്മിച്ചിട്ടുള്ളത്.
ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നു പോകുന്ന തിരക്കേറിയ പാതയാണിത്.പാലത്തിന്റെ താഴെ വളരെ ആഴമേറിയ ഭാഗമാണ് ഉള്ളത്. കൈവരി പാലത്തില്‍ നിന്നും വേര്‍പെട്ട് നില്ക്കുന്ന നിലയിലാണ്. ചെറിയ ആഘാതത്തില്‍ വാഹനങ്ങള്‍ കൈവരിയില്‍ തട്ടിയാല്‍ പോലും വലിയ അപകട സാധ്യതയാണ് ഉളളത്. വാഹനങ്ങള്‍ക്ക് ഏറെ അപകട ഭീഷണി ഉയര്‍ത്തുന്ന കൈവരിയുടെ അപകടാവസ്ഥ മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: