ന്യൂദല്‍ഹി : കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 29,183,121 ആയി. രോഗമുക്തി നിരക്ക് 94.77 ശതമാനമായി.
ബുധനാഴ്ച മാത്രം 6148 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3,59,676 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ബീഹാര്‍ പഴയ കണക്കുകള്‍ കഴിഞ്ഞദിവസം പുറത്തു വിട്ടതോടെയാണ് മരണ നിരക്ക് കൂടാന്‍ ഇടയായത്. ബീഹാറില്‍ മാത്രം മൂവായിരത്തില്‍ അധികം മരണമുണ്ടായി. അതിനിടെ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് പുറത്തിറക്കി. 18 വയസില്‍ താഴെയുള്ള കുട്ടികളില്‍ കോവിഡ് ചികിത്സയ്ക്ക് റെംഡസീവിര്‍ മരുന്ന് ഉപയോഗിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്.
ഇതുവരെ 24 കോടി ഡോസ് വാക്സിന് വിതരണം ചെയ്തു. രാജ്യത്തെ 80 ശതമാനം പേര്‍ക്ക് സെപ്റ്റംബറോടെ വാക്സിന് നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഒരുദിവസം 90 ലക്ഷം പേര്‍ക്കെങ്കിലും വാക്സിന് നല്കുന്ന തരത്തില്‍ വാക്സിനേഷന് വര്‍ധിപ്പിക്കണമെന്നാണ് ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: