തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്ധന നികുതി കുറയ്ക്കില്ലെന്ന് നിയമസഭയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍ക്കാര്‍ നികുതി കുറച്ച് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന അധികഭാരം ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി നല്‍കുമ്പോഴാണ് ബാലഗോപാല്‍ ഇക്കാര്യം അറിയിച്ചത്. ഇന്ധന വില ജി.എസ്ടി.യില്‍ കൊണ്ടുവരില്ല. സംസ്ഥാനത്തിന് ആകെ വരുമാനം മദ്യം, ഇന്ധന വില എന്നിവയില്‍ നിന്നാണ്. സംസ്ഥാനത്തിന് വരുമാനം വേണ്ടെന്ന് പറയുന്നത് ആരെ സഹായിക്കാനാണെന്നും ധനമന്ത്രി ചോദിച്ചു. പെട്രോള്‍, ഡീസല്‍ വില ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞത് യു.പി.എ സര്‍ക്കാരാണെന്നും അദേഹം പറഞ്ഞു.
മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും വാഹനങ്ങളുടെ നികുതി അടയ്ക്കാന്‍ ഓഗസ്റ്റ് 31 വരെ സമയം നല്‍കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സാമ്പത്തിക സ്ഥിതി രൂക്ഷമാണെങ്കിലും കടം വാങ്ങിച്ച് സാമ്പത്തിക രംഗം തകരാതെ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനസ്ഥിതി, നീക്കിയിരിപ്പ് സംബന്ധിച്ച് ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: