ന്യൂദല്‍ഹി: ഭാരത് ബയോടെകിന്റെ കോവാക്സിന് അപകടകാരികളായ കോവിഡ് വൈറസ് വകഭേദങ്ങളായ ബീറ്റ (ബി.1.351), ഡെല്‍റ്റ (ബി.1.617.2) എന്നിവയോട് ഫലപ്രദമായി പൊരുതുമെന്ന് ഐസിഎംആര്‍ പഠനം.
കോവിഡ് രോഗത്തില്‍ നിന്നും മുക്തിനേടിയ 20 പേരെയൂും കോവാക്സിന് കുത്തിവെപ്പ് നടത്തിയ 17 പേരെയും വെച്ചാണ് ഈ പഠനം നടത്തിയത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് വൈറോളജിയിലെ ഡോ. പ്രഗ്യ ഡി യാദവ് ആണ് ഈ പഠനത്തിന് പിന്നില്‍.
കോവിഡ് മുക്തരായ 20 പേരില്‍ രോഗബാധയ്ക്ക് ശേഷം 5 മുതല്‍ 20 ആഴ്ചകള്‍ വരെ പഠനം നടത്തുകയുണ്ടായി. അതുപോലെ 7 പേരില്‍ കോവാക്സിന്റെ രണ്ട് ഡോസുകളും എടുത്ത് 28 ദിവസത്തിന് ശേഷവും പഠനം നടത്തി. ബീറ്റ, ഡെല്‍റ്റ എന്നീ അപകടകാരികളായ കോവിഡ് വകഭദേങ്ങളോട് ഫലപ്രദമായി കോവാക്സിന് പൊരുതുന്നതായി പഠനത്തില്‍ തെളിഞ്ഞു.
കോവിഷീല്‍ഡ് കോവാക്സിനേക്കാള്‍ കൂടുതല്‍ ആന്റിബോഡി ശരീരത്തില്‍ ഉല്പാദിപ്പിക്കുമെന്ന് ഏഴ് മികച്ച ഇന്ത്യന്‍ ഡോക്ടര്‍മാര്‍ പഠനം നടത്തി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോവാക്സിനെക്കുറിച്ച് ഈ പഠനം നടന്നത്. അതുപോലെ രണ്ട് വാക്സിനുകളും പുതിയ വകഭേദങ്ങളോട് പൊരുതുന്നതില്‍ ഒരു പോലെ ഫലപ്രദമാണെന്നും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: