കോഴിക്കോട് : ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ചതായി രൂക്ഷവിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല സ്ഥാപിച്ചത് മറ്റ് നാല് സര്‍വ്വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നിര്‍ത്തി വെച്ച് കൊണ്ടാണ്. അതുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉപരിപഠന സാധ്യതകളെ ഇത് ബാധിച്ചിരിക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ ഓപ്പണ്‍ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സര്‍വ്വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്സുകളും നിലവിലുണ്ട്. എന്നാല്‍ കേരളത്തില്‍ ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് അംഗീകാരവുമില്ല, വിദൂര വിദ്യാഭ്യാസ കോഴ്സുകളുമില്ല. ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല എന്നത് ഇടത് മുന്നണി സര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള കണ്കെട്ട് വിദ്യയുടെ ഭാഗമായിരുവെന്ന് സംശയമുണ്ടെന്നും ഗണേഷ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: