കാസര്‍കോട്: മഞ്ചേശ്വരത്ത് മത്സരരംഗത്തുനിന്ന് പിന്മാറാന് ബിജെപി കോഴ നല്കി എന്നു പറയിപ്പിക്കാന്‍ ഒരു ചാനല്‍ മൂന്നു ലക്ഷം കോഴ നല്കി എന്ന ജന്മഭൂമി വാര്‍ത്തയോട് പ്രതികരിച്ച് ഏഷ്യാനെറ്റ് കാസര്‍കോട് ലേഖകന്‍. സുന്ദരക്ക് നല്കാന് കൊണ്ടുവന്നത് 3 ലക്ഷമെങ്കിലും പ്രമുഖ ചാനല്‍ റിപ്പോര്‍ട്ടര്‍ കൊടുത്തത് ഒരു ലക്ഷമാണെന്നും 2 ലക്ഷം റിപ്പോര്‍ട്ടര്‍ തന്നെ മുക്കിയെന്നും ലേഖകന്‍ വിഷ്ണു ദത്ത് ഫേസ് ബുക്കില്‍ കുറിച്ചു. ഇതില്‍ തന്റെ പങ്ക് കിട്ടാത്തതില്‍ നിരാശനായ ക്യാമറാമാന് പൊലീസില്‍ പരാതി നല്‍കിയെന്നും കുറിച്ചിട്ടുണ്ട്. ജന്മഭൂമി വാര്‍ത്തയെ ആക്ഷേപിച്ചാണ് ഫേസ് ബുക്ക് പോസ്റ്റ് എങ്കിലും ‘കോഴികട്ടവന്റെ തലയില്‍ പൂടയിരിക്കും’ എന്നതുപോലെയാണ് മറുപടി
ജന്മഭൂമി വാര്‍ത്തയില്‍ ഒരിടത്തും ഏഷ്യാനെറ്റിന്റെ പേര് പറഞ്ഞിരുന്നില്ല. എന്നിട്ടും വാര്‍ത്തക്കെതിരെ ഏഷ്യാനെറ്റ് ലേഖകന്‍ തന്നെ രംഗത്തുവന്നതോടെ ചാനല്‍ ഏതെന്ന് വ്യക്തമാകുകയാണ്.
‘കഴിഞ്ഞ ദിവസം രണ്ടു ചാനലുകാരാണ് സുന്ദരയുടെ വീട്ടില്‍ ചെന്ന് മൊഴി പഠിപ്പിച്ച് പറയിപ്പിച്ചത്. പാര്‍ട്ടി ചാനല്‍ ആദ്യം വാര്‍ത്ത നല്‍കേണ്ടതില്ലെന്ന തീരുമാനപ്രകാരം പണം നല്കിയ ചാനല്‍ അത് സ്വന്തം വാര്‍ത്തയാക്കി’ എന്നതായിരുന്നു ജന്മഭൂമി വാര്‍ത്തയില്‍ പറഞ്ഞിരുന്നത്
https://www.janmabhumi.in/news/kerala/news-channel-behind-sundara
പ്രതികരിക്കാൻ ഇവിടെ എഴുതുക: