തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ ജൈവായുധം പ്രയോഗിച്ചുവെന്ന രാജ്യദ്രോഹ പരാമര്‍ശം നടത്തിയ നടി ഐഷ സുല്‍ത്താനും മീഡിയ വണ്‍ ചാനലിലെ നിഷാന്ത് റാവുത്തറിനും എതിരെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം നടത്തും. അന്വേഷ റിപ്പോര്‍ട്ട് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് കൈമാറും. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടിയിലേക്ക് പോകും. മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചക്കിടെയാണ് ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുല്‍ത്താന രാജ്യദ്രോഹ പരാമര്‍ശം നടത്തിയത്.കൊവിഡിനെ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കെതിരെ ബയോവെപ്പണായി ഉപയോഗിക്കുകയാണെന്ന് ഐഷ പലതവണ ആരോപിച്ചു.
താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ചൈന മറ്റുരാജ്യങ്ങള്‍ക്ക് മേല്‍ പ്രയോഗിച്ച ജൈവായുധമാണ് കൊവിഡ് എന്ന് പറയുന്നത് പോലെയാണിതെന്നും ഐഷ ആവര്‍ത്തിച്ചു.
ഇന്ത്യന്‍ ശിക്ഷാനിയമം 295(എ),153(എ),188,505(1)(ബി) പ്രകാരം മത-സാമൂഹിക സ്പര്‍ദ്ധയും വ്യവസ്ഥാപിതമായ ഇന്ത്യന്‍ നീതി ന്യായ സംവിധാനത്തെയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും അട്ടിമറിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജ പ്രചരണം നടത്തുന്നത് ഗുരുതര കുറ്റമാണ്. സംസാരിച്ച ആളിനെപ്പോലെ തന്നെ സംപ്രേക്ഷണം ചെയ്ത ചാനലും നിയമ പ്രകാരം കുറ്റക്കാരാണ്. അവതാരകന് നിഷാന്ത് റാവുത്തര്‍ രാജ്യദ്രോഹ പരാമര്‍ശനം നടത്തിയ ഐഷയെ തടയാന്‍ ശ്രമിച്ചില്ലന്നു മാത്രമല്ല ആവര്‍ത്തിക്കാന്‍ അവസരം നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: