ന്യൂഡല്‍ഹി : കെ സുധാകരനെ പുതിയ കെപിസിസി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു. ഹൈക്കമാന്‍ഡ് ഇക്കാര്യം സുധാകരനെ ഔദ്യോഗികമായി അറിയിച്ചു. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് മുഖവില കൊടുക്കാതെയാണ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുത്തത്.
താരിഖ് അന്‍വര്‍ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരന് അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: