തിരുവനന്തപുരം: ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന് വാര്‍ത്ത നല്‍കിയ ശേഷം തിരുത്തി റിപ്പോര്‍ട്ടര്‍ ചാനല്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയും സിപിഎം പ്രവര്‍ത്തകനുമായ നികേഷ്‌കുമാര്‍ ചാനല്‍ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശം വിവരിച്ച് റിപ്പോര്‍ട്ടര്‍ വെബ് വിഭാഗം നല്‍കിയിരുന്ന വാര്‍ത്തയാണ് തിരുത്തിയത്. നിയമ നടപടി നേരിടേണ്ടിവരുമെന്ന് ഉറപ്പായതോടെയാണ് വാര്‍ത്തയില്‍ മാറ്റംവരുത്തിയുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്റെ പിന്‍മാറ്റം.
കഴിഞ്ഞദിവസം ലക്ഷദ്വീപ് വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ ചര്‍ച്ചയ്‌ക്കിടയാണ് നികേഷ് വിവാദ പരാമര്‍ശം നടത്തിയത്. ഇത് ചാനലിന്റെ ഓണ്‍ലൈന്‍ സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ നിയമ നടപടിക്ക് താന്‍ ഒരുങ്ങുകയാണെന്ന് ബിജെപി പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത സദാനന്ദന്‍ മാസ്റ്റര്‍ അറിയിച്ചതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഫേസ്ബുക്കില്‍ നല്‍കിയിരുന്നത് അടക്കമുള്ള വാര്‍ത്തകള്‍ തിരുത്തി.
നികേഷ് തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ഈ കാര്യം ഏത് കോടതിയില്‍ വേണോ വാദിക്കാന്‍ തയ്യാറാണെന്നും ചര്‍ച്ചയ്‌ക്കിടെ സദാനന്ദന്‍ മാസ്റ്ററെ വെല്ലുവിളിച്ചിരുന്നു. തുടര്‍ന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ താന്‍ നിയമനടപടി സ്വീകരിക്കുകയാണെന്ന് സദാനന്ദന്‍ മാസ്റ്റര്‍ നികേഷിനെ അറിയിച്ചതിന് പിന്നാലെ വാര്‍ത്ത തിരുത്തുകയായിരുന്നു. ”ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്, ഇത് ഏത് കോടതിയിലും പറയും, കേസുകൊടുക്കുന്നോ, ബിജെപി നേതാവിനെ വെല്ലുവിളിച്ച് നികേഷ്‌കുമാര്‍” എന്ന തലക്കെട്ട് തിരുത്തി ‘ഗാന്ധിയെ കൊന്നത് ആര്‍എസ്എസോ സദാനന്ദന്‍ മാസ്റ്ററുമായി ഏറ്റുമുട്ടല്‍” എന്നാക്കുകയായിരുന്നു.
വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം നികേഷ്‌കുമാറിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ സദാനന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയും സിപിഎം സഹചാരിയുമാണ് നികേഷ് കുമാര്‍. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: