പ്രസിദ്ധചിന്തകനും എഴുത്തുകാരനും രാജ്യം ആദരിച്ച പോലീസ് ഓഫീസറുമായിരുന്ന രാംകുമാര്‍ ഓറി അന്തരിച്ചു. രാജ്യത്തിന്റെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളെ അപഗ്രഥിച്ചു കൊണ്ടുള്ള അഞ്ചു പുസ്തകങ്ങളും അമ്പതോളം ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലും നേടിയ IPS ഓഫീസറായിരുന്നു രാംകുമാര്‍ ഓറി. വിഘടനവാദ കാലത്ത് അരുണാചല്‍ പ്രദേശിലും ഖാലിസ്ഥാന്‍ പ്രശ്നകാലത്ത് പഞ്ചാബിലും ഐജിയായി ജോലി നോക്കിയിരുന്നു. മൗണ്ട് ആബുവിലെ ഇന്റെണല്‍ സെക്യൂരിറ്റി അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍, സിആര്‍പിഎഫ് ന്റെ ഓപ്പറേഷന്‍സ് ഡിഐജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കൗണ്ടര്‍ ഇന്റെലിജന്‍സ് ഓപ്പറേഷനുകളില്‍ വിദഗ്ധന്‍. രാം സ്വരൂപിനും സീതാറാം ഗോയലിനും ശേഷം പൊളിറ്റിക്കല്‍ ഇസ്ലാമിനെപ്പറ്റി ഗൗരവമേറിയ ഗവേഷണ പഠനങ്ങള്‍ നടത്തിയ വ്യക്തി കൂടിയാണ് രാംകുമാര്‍. ഓറിയോടു കൂടി ആ തലമുറയിലെ മറ്റൊരാള്‍ കൂടി വിട പറഞ്ഞു.
ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് ഓറി അറിയപ്പെട്ടു തുടങ്ങിയത്. സച്ചാര്‍ കമ്മിറ്റിയെ നിയമിക്കുന്നതു മുതല്‍ അതിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതു വരെ അതിനെതിരെ വസ്തുതകള്‍ നിരത്തി ആശയ സമരം നടത്തിയ വ്യക്തിയാണ് ഓറി. ന്യൂനപക്ഷ കമ്മീഷന് നിലനില്‍ക്കെ ഇങ്ങനെയൊരു കമ്മിറ്റിയെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യയില്‍ മുസ്ലീങ്ങളെക്കാള്‍ പിന്നോക്കാവസ്ഥ ഹിന്ദുക്കള്‍ക്കാണെന്നു വസ്തുതകള്‍ നിരത്തി അദ്ദേഹം കമ്മീഷനെ അറിയിച്ചു.
മുസ്ലീങ്ങള്‍ക്കിടയില്‍ ദാരിദ്ര്യം ഉള്ളത് അദ്ദേഹം അംഗീകരിച്ചപ്പോള്‍ തന്നെ അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും വലിയ ശതമാനം ഭാര്യയും ഭര്‍ത്താവും ജോലിയെടുക്കുമ്പോള്‍ മുസ്ലീങ്ങള്‍ ഭാര്യയെ ജോലിക്കു അയക്കുന്നില്ല. (കേരളം പോലെ ചുരുക്കം ഇടങ്ങളില്‍ സ്ഥിതി വ്യത്യസ്തമായിരിക്കാം) മാത്രമല്ല ഒന്നിലധികം ഭാര്യമാരും, മൂന്നോ നാലോ കുട്ടികളുമുള്ള ആറോ ഏഴോ അംഗങ്ങളുള്ള കുടുംബത്തില്‍ വരുമാനമുള്ള ഒരാള്‍ മാത്രമേ ഉണ്ടാകൂ. അതുകൊണ്ടാണ് ദാരിദ്ര്യം. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരു ഭാര്യയും രണ്ടു കുട്ടികള്‍ മാത്രവും. അവരില്‍ വരുമാനമുള്ള രണ്ടു അംഗങ്ങളും (കൂലിപ്പണി ആണെങ്കിലും) ഉള്ളതുകൊണ്ട് ദാരിദ്ര്യം കുറയും.
വരുമാനമുള്ള ഒരംഗത്തിന് ഒരു ആശ്രിതന് അല്ലെങ്കില്‍ ആശ്രിത മാത്രം. മറുപക്ഷത്ത് വരുമാനമുള്ള ഒരംഗവും ആറോ ഏഴോ ആശ്രിതരും. മുസ്ലീം സ്ത്രീകളുടെ പിന്നോക്കാവസ്ഥക്ക് കാരണം അവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കാത്തതാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. അതേസമയം അവരെ സ്കൂളിലോ കോളേജിലോ അയക്കാത്തതിന്റെ കാരണം അവരുടെ മതപരമായ ചട്ടക്കൂടുകളാണ്. മുസ്ലീം സ്ത്രീകളിലെ വിദ്യാഭ്യാസത്തിന്റെ കുറവ് മുസ്ലീം സമൂഹത്തിന്റെ ആകെയുള്ള വിദ്യാഭ്യാസത്തിന്റെ തോതിനെ കുറയ്ക്കുന്നു. മുസ്ലീം പെണ്‍കുട്ടികളെ നേരത്തേ വിവാഹം കഴിപ്പിക്കുന്നതും ഇതിന് ഒരു കാരണമാണ്. ഇവിടെ മതമാണ് യഥാര്‍ത്ഥ പ്രതി.
സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് ഭരണഘടനാ വിരുദ്ധമാണെന്ന് മാത്രമല്ല, അത് വ്യാജ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു false narrative ആണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. Suppressio veri or Suggestio falsi (Suppression of truth or Suggestion of an untruth) എന്ന ലാറ്റിന്‍ നിയമ സൂക്തം ഉപയോഗിച്ചാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
സച്ചാര്‍ കമ്മിറ്റിയുടെ പശ്ചാത്തലത്തില്‍ നടത്തിയ ഗവേഷണ ഫലങ്ങള്‍ ഉള്‍പ്പെടുത്തി അദ്ദേഹവും ജയപ്രകാശ് ശര്‍മയും ചേര്‍ന്ന് രചിച്ച വിശദമായ പഠന ഗ്രന്ഥമാണ് The Majority Report. ഈ വിഷയത്തിലെ ഏറ്റവും ആധികാരികമായ പഠനങ്ങളില്‍ ഒന്ന്.
i) ശിശുമരണ നിരക്ക്
ii) ബാലമരണ നിരക്ക്
iii) ആയുര്‍ദൈര്‍ഘ്യം
iv) നഗരവല്‍ക്കരണം
v) സാക്ഷരത
എന്നിങ്ങനെ ആഗോളതലത്തില്‍ അംഗീകരിയ്ക്കപ്പെട്ട അഞ്ചു വികസന സൂചികകളില്‍ നാലിലും മുസ്ലീങ്ങളെക്കാളും പിന്നോക്കമാണ് ഹിന്ദുക്കള്‍ എന്ന് ഓറി വസ്തുതകള്‍ നിരത്തി സ്ഥാപിക്കുന്നുണ്ട്. ഇതെല്ലാം ജസ്റ്റീസ് സച്ചാറിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഓറി അവസരം ചോദിച്ചെങ്കിലും അഭിമുഖത്തിനുള്ള അവസരം നല്‍കിയില്ല. അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങളെ കമ്മിറ്റി ക്ഷണിച്ചിരുന്നെങ്കിലും തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് ഇണങ്ങുന്ന വിധമുള്ളവരെ മാത്രമാണ് അഭിമുഖത്തിന് ക്ഷണിച്ചത്. അതുകൊണ്ടു തന്നെ നുണകളിലും അവാസ്തവങ്ങളിലും കെട്ടിപ്പടുത്ത ശുപാര്‍ശകളായിരുന്നു സച്ചാറിന്റേത്.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പറ്റി ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ താനും പങ്കെടുത്തിരുന്നു എന്ന് ഓറി പറയുന്നു. അതിലേക്ക് ജസ്റ്റിസ് സച്ചാറിനേയും ക്ഷണിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പങ്കെടുത്തില്ല. ഇത്തരം ഒരു കമ്മിറ്റിയെ നിയമിച്ചതിന്റെ ലക്ഷ്യം എന്തായിരുന്നു എന്ന ചോദ്യത്തിന് ഓറി കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു. ‘സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ ഉപദേശകനായിരുന്ന അഹമ്മദ് പട്ടേലിനെ ഒരു സംഘം മുസ്ലീങ്ങള്‍ സന്ദര്‍ശിച്ച് തങ്ങള്‍ ദുരിതം അനുഭവിയ്ക്കുന്ന പിന്നോക്ക വിഭാഗമാണ് എന്ന് പറയുണ്ടായി. അതിനെ തുടര്‍ന്ന് ഈ കമ്മിറ്റി രൂപീകരിയ്ക്കുകയായിരുന്നു’. യഥാര്‍ഥത്തില്‍ ഇത് ഭരണഘടനാ വിരുദ്ധം തന്നെയായ ഒരു തീരുമാനമായിരുന്നു. കാരണം ഒരു ന്യൂനപക്ഷാവകാശ കമ്മീഷന് പണ്ടേ ഇവിടെയുണ്ട്. മുസ്ലീങ്ങള്‍ക്ക് എന്തെങ്കിലും ആവലാതിയുണ്ടെങ്കില്‍ ന്യൂനപക്ഷാവകാശ കമ്മീഷനെയാണ് സമീപിക്കേണ്ടത്. എന്നിട്ടും ഭരണഘടനയെ പോലും ധിക്കരിച്ചു കൊണ്ട് ഡോ മന്മോഹന് സിംഗ് സച്ചാര്‍ കമ്മിറ്റിയെ നിയമിച്ചു.
ഹിന്ദു സ്ത്രീകളുടെ പകുതി മാത്രമാണ് മുസ്ലീം സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം. ഹിന്ദു സ്ത്രീകള്‍ക്ക് അത് 28% ആയിരിക്കുമ്പോള്‍ മുസ്ലീം സ്ത്രീകള്‍ക്ക് അത് 14% മാത്രമാണ്. ഇതിന് അദ്ദേഹം സ്വന്തം ജീവിതത്തില്‍ നിന്നു തന്നെ ഉദാഹരണം നിരത്തുന്നു. ഡല്‍ഹിയില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയപ്പോള്‍ തന്നെ പരിചരിയ്ക്കാന്‍ ഉണ്ടായിരുന്ന നഴ്സുമാര്‍ എല്ലാവരും ഹിന്ദുക്കളോ ക്രിസ്ത്യാനികളോ മാത്രമായിരുന്നു. കാരണം മുസ്ലീം സ്ത്രീകളെ പുറത്തേക്ക് ജോലിയ്ക്ക് അയയ്ക്കാന്‍ സമുദായം തയ്യാറല്ല. അപ്പോള്‍ സ്വഭാവികമായും ദാരിദ്ര്യവും അവരോടൊപ്പം ഉണ്ടാകും. എന്നാല്‍ ഇതൊന്നും പരിഗണിയ്ക്കാതെ മറ്റു പല അസംബന്ധങ്ങളുമാണ് ജസ്റ്റീസ് സച്ചാര്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ എഴുതിയിട്ടുള്ളത്. സ്കൂളുകളില്‍ സംസ്കൃതം പഠിപ്പിക്കുന്നു എന്നതൊക്കെ അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. അതൊന്നും ആ കമ്മിറ്റിയുടെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ പോലുമായിരുന്നില്ല.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചത് 2006 നവംബര്‍ മുപ്പതിനാണ്. ഡിസംബര്‍ 9 നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഈ വിഷയത്തില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത് ‘ഇന്ത്യയുടെ വിഭവങ്ങളില്‍ ആദ്യത്തെ അവകാശം മുസ്ലീങ്ങള്‍ക്കാണ്’ എന്നാണ്.
എന്നു വെച്ചാല്‍ ബാക്കിയുള്ളവരെല്ലാം രണ്ടാം തരക്കാര്‍ ആണെന്ന്. സംഗതി അല്പം വിവാദമായപ്പോള്‍ മുസ്ലീങ്ങളും ന്യൂനപക്ഷങ്ങളും എന്നാണു പറഞ്ഞത് എന്നു തിരുത്തി. ഏതായാലും ഭൂരിപക്ഷ സമുദായത്തിന് ഇന്ത്യയുടെ വിഭവങ്ങളില്‍ അവസാന അവകാശമേ ഉള്ളൂ എന്ന കാര്യത്തില്‍ ആര്‍ക്കും വലിയ പരാതിയൊന്നുമുണ്ടായില്ല. ഇത് വിവേചനമാണെന്നും സത്യപ്രതിജ്ഞാലംഘനമാണെന്നും അന്നേ പറഞ്ഞ ആളാണ് ഓറി.
ഹിന്ദുക്കളെ ഒറ്റ ദിവസം കൊണ്ട് ‘ധിമ്മി’കളാക്കി (Dhimmi) മാറ്റി എന്നാണ് അദ്ദേഹം പറഞ്ഞത്. (ഇസ്ലാമിക ഭരണത്തിന് കീഴില്‍ ജസിയ നികുതി കൊടുത്ത് കഴിയേണ്ട അന്യമതസ്ഥരാണ് ധിമ്മികള്‍.) ഡിസംബര്‍ ഒന്പതിനു തന്നെ ഇത് പ്രസ്താവിക്കാനുള്ള കാരണവും അദ്ദേഹം കണ്ടുപിടിച്ചിട്ടുണ്ട്. അന്ന് സോണിയാ ഗാന്ധിയുടെ ജന്മദിനമായിരുന്നു. എന്നാല്‍ മാദ്ധ്യമങ്ങള്‍ ആരും തന്നെ അത് റിപ്പോര്‍ട്ട് ചെയ്തില്ല. അതുപോലെ ഹിന്ദുക്കള്‍ക്കാണ് ഇവിടത്തെ വിഭവങ്ങളില്‍ ആദ്യത്തെ അവകാശം എന്ന് ഒരു പ്രസ്താവന നടത്താന്‍ കഴിയുമോ ? അദ്ദേഹം ചോദിക്കുന്നു. അത് ഭരണഘടനയെ വെല്ലുവിളിക്കുന്നത് മാത്രമല്ല രാജ്യത്ത് വര്‍ഗ്ഗീയ കലാപത്തിനും കാരണമാകും. സോണിയാ ഗാന്ധിയുടെ ജന്മദിനത്തിന് ഇത്തരം ഒരു പ്രസ്താവന നടത്തിയത് അഹമ്മദ് പട്ടേല്‍ ടെലഫോണില്‍ കൂടി കൊടുത്ത നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു എന്ന ഞെട്ടിയ്ക്കുന്ന വിവരം കൂടി അദ്ദേഹം പങ്കു വയ്ക്കുന്നു. ഇത് ഓറിയോട് വെളിപ്പെടുത്തിയത് അന്നത്തെ ഇന്റലിജെന്‍സ് ബ്യൂറോയുടെ മുന്‍ ജോയിന്‍ ഡയറക്ടര്‍ മലോയ് ധര് ആയിരുന്നു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30 ന്റെ ദുര്‍വ്യാഖ്യാനത്തിലൂടെ ന്യൂനപക്ഷങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവും സാമൂഹ്യവുമായ മുന്നേറ്റത്തിനായി ഉണ്ടാക്കിയ പോളിസികള്‍ എങ്ങനെയാണ് സമൂഹത്തെ ബാധിക്കുന്നത് എന്ന ചോദ്യത്തിന് ഓറി കൊടുക്കുന്ന മറുപടി ഇങ്ങനെയാണ്.
എക്കാലത്തേക്കും വലിയ അസംബന്ധമാണ് അതിലൂടെ ചെയ്തത്. എന്തെന്നാല്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റുള്ളവര്‍ക്കും സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും, അവയില്‍ എന്തു പഠിപ്പിക്കണം എന്ന് തീരുമാനിയ്ക്കാനും കഴിയുന്നു. എന്നാല്‍ ഹിന്ദുക്കള്‍ക്ക് അതിന് അവകാശമില്ല ! എന്തുകൊണ്ട് ? ഇത് തുല്യതയ്ക്കുള്ള പൗരന്മാരുടെ ഭരണഘടനാപരമായ അവകാശത്തെ നിഷേധിയ്ക്കുന്നു. എന്നു മാത്രമല്ല ഇതിലൂടെ അത്തരം അവകാശ ലംഘനത്തിനുള്ള വകുപ്പ് ഭരണഘടനയില്‍ തന്നെ ഉണ്ടാക്കി വച്ചിരിയ്ക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പതിനൊന്നു വര്‍ഷം മൗലാന അബ്ദുള്‍ കലാം ആസാദ് ആയിരുന്നു വിദ്യാഭ്യാസ മന്ത്രി. അദ്ദേഹം ഇന്ത്യയുടെ വിദ്യാഭ്യാസ വ്യവസ്ഥയെ മാറ്റിമറിച്ചു. അദ്ദേഹത്തിന് വേദമോ, ഗീതയോ, രാമായണമോ, ഹിന്ദു ചരിത്രമോ, ഹിന്ദു പാരമ്പര്യമോ അറിയുമായിരുന്നില്ല മറിച്ച് അദ്ദേഹം നല്ലൊരു ഇസ്ലാം പണ്ഡിതനായിരുന്നു. അതുകൊണ്ട് ഇസ്ലാമിനെ പ്രചരിപ്പിച്ചു. അതിനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കി. ആ പദവിയ്ക്ക് പറ്റിയ സംപൂര്ണ്ണാനന്ദിനെ പോലുള്ള കഴിവുറ്റ കോണ്‍ഗ്രസ്സ് നേതാക്കള്‍ അന്നുണ്ടായിരുന്നു. എന്നിട്ടും അവരെയൊന്നും പരിഗണിച്ചില്ല. ഇതൊക്കെയാണ് ഇന്ത്യന്‍ ഹിസ്റ്ററിയിലെ മിസ്റ്ററികള്‍. (ഇന്ത്യന്‍ ചരിത്രത്തിലെ നിഗൂഡതകള്‍).
ജനസംഖ്യാ മേല്‍ക്കോയ്മ ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. യൂറോപ്പില്‍ മുസ്ലീം ജനപ്പെരുപ്പത്തിന്റെ തോത് ക്രൈസ്തവരേക്കാള്‍ ഇരട്ടിയാണ്. അതുകൊണ്ടാണ് ഇപ്പോള്‍ ലണ്ടനെ ലണ്ടന്സ്ഥാന് എന്ന് വിളിക്കാന്‍ തുടങ്ങിയത്. ഒരു ബ്രിട്ടീഷ് ഹോം സെക്രട്ടറി ലണ്ടനിലെ ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ചെന്നപ്പോള്‍, പ്രദേശ വാസികളാല് ചോദ്യം ചെയ്യപ്പെട്ടു. ലണ്ടനിലും പാരീസിലും ക്രിസ്ത്യാനികള്‍ക്കോ, പോലീസിനോ കടന്നു ചെല്ലാനാവാത്ത നിരവധി പ്രദേശങ്ങളുണ്ട്.
ഹിന്ദുക്കളിലെ അതിദരിദ്രരുടെ സംഖ്യ മുസ്ലീങ്ങളുടെ ഇടയിലുള്ളതിനേക്കാള്‍ കൂടുതലാണ് എന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ നിരത്തി പ്രൊഫ. സഞ്ചയ് കുമാര്‍ ഒരു ഗവേഷണ പേപ്പര്‍ തന്നെ സമര്‍പ്പിച്ചിട്ടുണ്ട്. അത് എന്റെ പുസ്തകത്തില്‍ ഞാന്‍ പരാമര്‍ശിയ്ക്കുന്നുണ്ട്. അത്തരത്തിലുള്ള ഹിന്ദുക്കളുടെ സംഖ്യ മുസ്ലീങ്ങളേക്കാള്‍ 20 – 25% കൂടുതലാണ്. രാംകുമാര്‍ ഓറി പറയുന്നു
ചോദ്യം: ഹിന്ദുക്കളിലെ ദരിദ്രരെക്കുറിച്ച് പഠിക്കാന്‍ എന്തുകൊണ്ടാണ് ഇതുപോലെ കമ്മിറ്റികള്‍ ഉണ്ടാകാത്തത് ?
ഓറി : ഞാനതിന് ഹിന്ദുക്കളിലെ വരേണ്യവര്‍ഗ്ഗത്തെയാണ് കുറ്റപ്പെടുത്തുക. ഹിന്ദുക്കളിലെ വരേണ്യവര്‍ഗ്ഗത്തിന് വിദ്യാഭ്യാസവും സാമ്പത്തിക പുരോഗമനവും ഉണ്ട്. അവര്‍ക്ക് മറ്റു പ്രശ്നങ്ങളൊന്നുമില്ല. ഇനിയൊന്നും ആവശ്യമില്ല. അവര്‍ തങ്ങളുടെ കൂട്ടത്തിലെ പാവങ്ങളെ പരിഗണിയ്ക്കുന്നില്ല. അവര്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല.
ചോദ്യം : ഗുജറാത്ത് ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ത്തതായി കേട്ടിട്ടുണ്ട്. എന്തിനായിരുന്നു അത് ?
ഓറി : കാരണം, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിവേചനപരമാണ്. അത് നീതിയുക്തമല്ല. അതുകൊണ്ടാണ് അവര്‍ എതിര്‍ത്തത്. ഈ റിപ്പോര്‍ട്ടില്‍ സൈന്യത്തിലേക്ക് പോലും സംവരണം ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതെന്തായാലും അംഗീകരിയ്ക്കപ്പെട്ടില്ല. ഞാന്‍ ഡല്‍ഹിയില്‍ സിആര്‍പിഎഫ് ന്റെ ഓപ്പറേഷന്‍സ് ഡിഐജി ആയിരുന്ന കാലത്ത് അവിടെ എനിക്ക് മദ്ധ്യപ്രദേശ് കേഡറില്‍ നിന്നു വന്ന ഒരു സഹപ്രവര്‍ത്തകനുണ്ടായിരുന്നു. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഉത്തരവാദിത്വമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കൂടുതല്‍ മുസ്ലീങ്ങളെ റിക്രൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ട് മുസ്ലീമായ അന്നത്തെ ഹോം സെക്രട്ടറിയില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദം തന്നെ അദ്ദേഹത്തിനു മേല്‍ ഉണ്ടായിരുന്നു. സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് നിശ്ചയിക്കപ്പെട്ട യോഗ്യതകള്‍ മാത്രം നോക്കിയാണ് എന്നദ്ദേഹത്തിന് ഒടുവില്‍ പറയേണ്ടി വന്നു.
ചോദ്യം : ഇന്നത്തെ ഈ സാഹചര്യമെല്ലാം കണക്കിലെടുത്തു കൊണ്ട് ഹിന്ദുക്കള്‍ എന്തുചെയ്യണമെന്നാണ് താങ്കള്‍ക്ക് പറയാനുള്ളത്.
ഓറി : ഹിന്ദുക്കള്‍ സ്വയം ലക്ഷ്യബോധമുള്ളവരായി തീരണം. ജാതി വ്യത്യാസങ്ങള്‍ ഉപേക്ഷിച്ച് ഉയരണം. മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ സാമൂഹ്യവും സാമ്പത്തികവുമായ പുരോഗതിയെ എങ്ങനെയാണ് തകര്‍ത്ത് തരിപ്പണമാക്കിയത് എന്ന സത്യം അല്‍ബറൂണി അദ്ദേഹത്തിന്റെ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. മുസ്ലീം അധിനിവേശത്തോടു കൂടിയാണ് ഹിന്ദുക്കളില്‍ ഭൂരിപക്ഷവും പട്ടിക ജാതിക്കാരായി മാറിയത്. പട്ടണങ്ങളും ഗ്രാമങ്ങളും തകര്‍ന്ന് ഓടിപ്പോയ മനുഷ്യര്‍ ജീവന് നിലനിര്‍ത്താന്‍ എല്ലാത്തരം ജോലികളും ചെയ്യേണ്ടി വന്നു. മുസ്ലീം അക്രമികളുടെ കൊള്ളയിലും വംശഹത്യയിലും എല്ലാം നഷ്ടപ്പെട്ട് ഓടേണ്ടി വന്ന ദൗര്‍ഭാഗ്യവന്മാരായ പൂവ്വികരുടെ സന്താനങ്ങളാണ് അവരെല്ലാം.
ചോദ്യം : ഈ ദുരവസ്ഥ മറികടക്കാന്‍ ഇനി മുതല്‍ മുന്നോട്ട് ഹിന്ദുക്കള്‍ എന്തുചെയ്യണം എന്നാണ് അങ്ങയുടെ ഉപദേശം ?
ഓറി : ജാതിവ്യത്യാസങ്ങള്‍ വലിച്ചെറിയണം. ജനസംഖ്യാ മേല്ക്കോയ്മയില് വന്നു കൊണ്ടിരിയ്ക്കുന്ന തകര്‍ച്ചയ്ക്ക് പരിഹാരം ഉണ്ടാക്കണം. അത് കുറച്ച് ബുദ്ധിമുട്ടുള്ള സംഗതിയാണ്. കാരണം നമ്മള് ഉയര്‍ന്ന നിലവാരത്തില്‍ ജീവിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ്. ഇതിന് ഒരു ഗുരുദ്വാരയില്‍ വച്ച് ഒരു സ്ത്രീ പറഞ്ഞ നിര്‍ദ്ദേശമാണ് എനിക്കും പറയാനുള്ളത്. സിഖുകാരുടെ ജനസംഖ്യയും കുറഞ്ഞു വരികയാണ്. അതിന് അവര്‍ നിര്‍ദ്ദേശിച്ചത് ഓരോ കുടുംബവും തങ്ങള്‍ക്ക് രണ്ടു കുട്ടികളും മൂന്നു കാറുകളും വേണമെന്ന് ചിന്തിയ്ക്കുന്നതിനു പകരം ഒരു കാറും മൂന്നു കുട്ടികളും ഉണ്ടെന്ന് ഉറപ്പു വരുത്തണം എന്നാണ്. നമ്മുടെ മരുമക്കളോട് പറയണം, നിങ്ങളുടെ സുഖം മാത്രമല്ല നോക്കേണ്ടത്, നമ്മുടെ വരും തലമുറകളുടെ സ്വസ്ഥതയും അതിജീവനവുമാണ് നമ്മള് കാണേണ്ടത്.
ഞാന്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രയ്ക്ക് എഴുതി. നിങ്ങള്‍ ചെയ്യുന്നത് ഭരണഘടനയുടെ മാത്രമല്ല നിങ്ങള്‍ എടുത്ത സത്യ പ്രതിജ്ഞയുടെയും കൂടി ലംഘനമാണ് എന്ന്. അതില്‍ പറയുന്നത് നിങ്ങള്‍ ആരോടും പക്ഷപാതിത്വമൊ ഭയമോ ഇല്ലാതെ രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കും എന്നാണ്. എന്നിട്ട് ചെയ്യുന്നതോ ? ഇത് ഹിന്ദുക്കളുടെ രാജ്യമാണ്. ഹിന്ദുക്കള്‍ ജീവിച്ചിരുന്ന നാടാണ്. ഇവിടെ ഹിന്ദുക്കള്‍ അംഗീകരിയ്ക്കപ്പെടണം. അത്രയേ പറയുന്നുള്ളൂ. അതിന്റെ അര്‍ത്ഥം നമ്മള് മറ്റാരേയും ഇവിടെ വരാന്‍ സമ്മതിക്കില്ല എന്നല്ല. പാഴ്സികള്‍ ഇവിടെ വന്നപ്പോള്‍ ഗുജറാത്തിലെ ഭരണാധികാരി അവരെ സ്വീകരിച്ചു. നിങ്ങളെല്ലാം ഹിന്ദുക്കളായി തീരൂ എന്ന് അദ്ദേഹം പറഞ്ഞില്ല. ഇവിടെ മുസ്ലീം രാജ്യങ്ങളും ക്രൈസ്തവ രാജ്യങ്ങളുമുണ്ട്. പിന്നെ എന്തിനാണ് നിങ്ങള്‍ ഒരു ഹിന്ദു രാഷ്ട്രത്തെ എതിര്‍ക്കുന്നത് ? മതപീഡനം നമ്മുടെ സംസ്കൃതിയുടേയോ പാരമ്പര്യത്തിന്റേയോ ഭാഗമല്ല. ഇനി ആവാനും കഴിയില്ല.
രാംകുമാര്‍ ഓറിയുടെ പുസ്തകങ്ങള്‍
1. The Majority Report
2. Global War Against Kaffirs
പിന്കുറിപ്പ്: മുസ്ലീം സ്ത്രീകളുടെ കൂടി പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഉണ്ടാക്കിയ ഏഴംഗ സച്ചാര്‍ കമ്മിറ്റിയില്‍ ഒറ്റ വനിതകളും ഇല്ലായിരുന്നു.
Al-Biruni wrote “Mahmud, utterly ruined the prosperity of the country, and performed wonderful exploits by which the Hindus became like atoms of dust scattered in all directions, and like a tale of old in the mouth of the people. Their scattered remains cherish, of course, the most inveterate aversion towards all Muslims. This is the reason, too, why Hindu sciences have retired far away from those parts of the country conquered by us, and have fled to places which our hand cannot yet reach, to Kashmir, Benares, and other places”
പ്രതികരിക്കാൻ ഇവിടെ എഴുതുക: