തിരുവനന്തപുരം: ദുരിതകാലത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിന് തടയിടാന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് എബിവിപി. കോവിഡ് വ്യാപനവും ലോക്ഡൗണുകളും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഒട്ടനവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി, വരുമാനം ഇല്ലാതായിരിക്കുന്ന ഘട്ടത്തില്‍ ജനങ്ങള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ് പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ വിലവര്‍ദ്ധനവ്.
പെട്രോളിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ദ്ധനവ് സാധാരണക്കാരന്റെ നിത്യജീവിതത്തെ സാരമായി ബാധിക്കുകയാണ്. കോവിഡ്മൂലം വലയുന്ന ജനത്തിന് ഇരുട്ടടിയാണ് വിലവര്‍ദ്ധനവ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തി വിലവര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: