കവരത്തി: ലക്ഷദ്വീപ് കളക്ടര്‍ എസ്. അസ്കര്‍ അലിയെ ദ്വീപില്‍ നിന്നു പുറത്താക്കണമെന്ന ആവശ്യപ്പെട്ടുള്ള പ്രചരണം ശക്തമാക്കി മതതീവ്രശക്തികള്‍. കളക്ടറെ ദ്വീപ് വിട്ടു പുറത്തുപോകണമെന്ന ആവശ്യപ്പെട്ട് ചിലര്‍ ഇന്നു ലക്ഷദ്വീപില്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. കേരളത്തില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ കൊച്ചിയില്‍ പത്രസമ്മേളനം വിളിച്ച് പൊളിച്ചടുക്കിയതോടെയാണ് അസ്കര്‍ അലിക്കെതിരെ മതതീവ്രവാദ ശക്തികള്‍ രംഗത്തുവന്നത്. കളക്ടര്‍ക്കെതിരെ ദ്വീപില്‍ വധഭീഷണി മുഴക്കുകയും കോലം കത്തിക്കുകയും ചെയ്ത 21 മതതീവ്രാദികള്‍ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേരളത്തില്‍ പത്രസമ്മേളനം കഴിഞ്ഞ് കളക്ടര്‍ തിരിച്ചെത്തും മുമ്പായിരുന്നു സംഭവം. മതതീവ്രവാദ സംഘടനയില്‍പ്പെട്ടവരാണ് ഇതിനു നേതൃത്വം നല്‍കിയതെന്ന് കവരത്തി പോലീസ് വ്യക്തമാക്കിയിരുന്നു. സംഭവം നടന്ന ഉടന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ പോലീസിനോട് വിശദീകരണം തേടിയിരുന്നു എസ്. അസ്കര്‍ അലിയ്ക്ക് കൂടുതല്‍ സുരക്ഷ നല്‍കണമെന്നും അദേഹം പോലീസിനോട് ഉത്തരവിട്ടിരുന്നു. മതതീവ്രവാദികളില്‍ നിന്ന് ഭീഷണി ഉള്ളതിനാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും കളക്ടറുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കളക്ടറുടെ നടപടികള്‍ക്ക് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ പൂര്‍ണപിന്തുണ നല്‍കിയിട്ടുണ്ട്.
ലക്ഷദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടിയെന്ന് പുതിയ പരിഷ്കാര നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് കളക്ടര്‍ എസ്. അസ്കര്‍ അലി വ്യക്തമാക്കി. ടൂറിസം രംഗത്ത് വളര്‍ച്ച കൈവരിക്കുന്നതിനും മികച്ച മുന്നേറ്റം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് ഈ നടപടികള്‍ കൈക്കൊള്ളുന്നതെന്നും കളക്ടര്‍ അറിയിച്ചു.
ലക്ഷദ്വീപിലെ കാര്യങ്ങള്‍ നിലവില്‍ സമാധാന പരമാണ്. ആശങ്കയോ പ്രശ്നങ്ങളോ ഇല്ല. സ്ഥാപിത താത്പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നുണ പ്രചാരണം നടക്കുകയാണ്. ദ്വീപില്‍ നിയമ വിരുദ്ധ ബിസിനസ്സുകള്‍ നടത്തുന്നവരും ഈ നുണ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ നടപടി ക്രമങ്ങള്‍കൊണ്ട് ദ്വീപിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അന്തര്‍ ദേശീയ ടൂറിസ്റ്റ് കേന്ദ്രമാക്കി വികസിപ്പിച്ചെടുക്കാനാണ് തീരുമാനം. ലക്ഷദ്വീപില്‍ സമ്പൂര്‍ണ്ണ വൈദ്യുതി പദ്ധതി നടപ്പിലാക്കി വരികയാണ്. തദ്ദേശീയര്‍ക്ക് കൂടി തൊഴിലവസരം കിട്ടുന്ന തരത്തില്‍ കവരത്തി കേന്ദ്രീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാണ് തീരുമാനമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: