ചെന്നൈ: രാജ്യത്ത് തന്നെ ഇത് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ ഒരു സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയില്‍ അംഗത്വം നേടി. തമിഴ്നാട് ആസൂത്രണ സമിതി (എസ്ഡിപിസി) പാര്‍ട്ട്ടൈം അംഗമായി ഡോ.നര്‍ത്തകി നടരാജിനെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് നിയമിച്ചത്.
പത്മശ്രീ, കലൈമാമണി പുരസ്കാരം എന്നിവ നേടിയ നര്‍ത്തകി നടരാജ് തഞ്ചാവൂര്‍ ശൈലിയിലുള്ള ക്ലാസിക്കല്‍ നൃത്തത്തിലും ഭരതനാട്യത്തിലും വളരെ വിദഗ്ധയാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും ആദ്യ പത്മ പുരസ്കാര ജേതാവ് കൂടിയാണിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: