വാഷിങ്ടണ്‍: അമേരിക്കയിലെ സാംക്രമിക രോഗ വിദഗ്ധന്‍ ആന്റണി ഫൗചിയുടെ കൊവിഡ് നിയന്ത്രണ നടപടികള്‍ക്കും ശൈലിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്.
ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ ഫൗചിയുടെ നടപടികളില്‍ കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചിരുന്നത്. പത്രസമ്മേളനങ്ങളില്‍ ഒപ്പം നിര്‍ത്തിത്തന്നെ ഫൗചിയെ വിമര്‍ശിക്കുന്നത് ട്രംപിന്റെ രീതിയായിരുന്നു. ഒരു ഘട്ടത്തില്‍ ഫൗചിയെ ഉപദേഷ്ടാവ് സ്ഥാനത്തു നിന്നു മാറ്റിയാണ് ട്രംപ് രോഷം പ്രകടിപ്പിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വരുത്തിയ വീഴ്ചയാണ് ട്രംപിന്റെ തോല്‍വിക്കു പ്രധാന കാരണം എന്ന വിലയിരുത്തല്‍ ശക്തമാകുന്നതിനിടെയാണ് ഫൗചിക്കെതിരെ വീണ്ടും മുന്‍ പ്രസിഡന്റ് രംഗത്തു വന്നത്.
നോര്‍ത്ത് കരൊലിനയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വന്‍ഷനിലെ പ്രസംഗത്തില്‍ സംസാരിക്കുമ്പോഴാണ് ട്രംപിന്റെ രൂക്ഷവിമര്‍ശനം. കൊവിഡ് വ്യാപനത്തിനു വഴിതെളിച്ച ചൈനയില്‍നിന്നു നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും ഫൗചിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ട്രംപ് അവശ്യപ്പെട്ടു.
വൈറസില്‍നിന്നു രക്ഷ നേടാന്‍ മാസ്ക് ധരിക്കണമെന്നും ചൈനീസ് നഗരമായ വുഹാനിലെ ലാബില്‍നിന്നാണു വൈറസ് പുറത്തുകടന്നതെന്നുമുള്ള സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നില്ലെന്നുമുള്ള ഫൗചിയുടെ പരാമര്‍ശങ്ങളെ കഴിഞ്ഞ ദിവസം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ഫൗചി ഒരു നല്ല ഡോക്ടറല്ല. എന്നാല്‍ സ്വയം പ്രമോട്ടു ചെയ്യുന്നതില്‍ സമര്‍ഥനാണ്, ട്രംപ് പറഞ്ഞു. പതിവായി ടിവി പരിപാടികളില്‍ ഫൗചി പങ്കെടുക്കുന്നതിനെ പരിഹസിച്ചാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: