ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍യാത്രികരായ അച്ഛനും മകള്‍ക്കും പരിക്കേറ്റു. ഹരിപ്പാട് മണ്ണാറശാല കാട്ടുപറമ്പില്‍ പടിറ്റേതില്‍ രാജശേഖരന് പിള്ള(66)മകള്‍ രേവതി(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബൈപ്പാസിന്റെ മദ്ധ്യഭാഗത്ത് ശനിയാഴ്ച പുലര്‍ച്ചേ അഞ്ചു മണിക്കായിരുന്നു അപകടം. ദീപയുടെ ഭര്‍ത്താവ് അനില്‍കുമാറിനെ വിദേശത്ത് ജോലിസ്ഥലത്തേക്ക് പോകുന്നതിനായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ കൊണ്ടു വിട്ട ശേഷം മടങ്ങുകയായിരുന്നു.
പുലര്‍ച്ചേ അനുഭവപ്പെട്ട ചെറിയ മഴയില്‍ വാഹനങ്ങള്‍ നിയന്ത്രണം വിടുകയായിരുന്നു. ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപമായിരുന്ന അപകടമെന്നതിനാല്‍ രാവിലെ ബീച്ചില്‍ എത്തിയവരാണ് ഇടിയുടെ ശബ്ദം കേട്ട് പോലീസില്‍ വിവരം അറിയിച്ചത്. സൗത്ത് സ്റ്റേഷനില്‍ നിന്നും പോലീസ് എത്തിയെങ്കിലും വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് 5.30ന് പോലീസ് കണ്ട്രോള് റൂമില്‍ നിന്ന് വിവരം അറിയിച്ചത് അനുസരിച്ച് ആലപ്പുഴ ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ ആര്.ജയസിംഹന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി. വാഹനം വെട്ടിപൊളിച്ച് ഇരുവരെയും പുറത്തെടുത്തത് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
ദീപയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാജശേഖരന് പിള്ളയെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. ദീപയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകട വിവരം അറിഞ്ഞ അനില്‍ കുമാര്‍ വിദേശ യാത്ര ഉപേക്ഷിച്ച് ആശുപത്രിയില്‍ എത്തി. രാവിലെ ആറുമണിക്കുള്ള ഫ്ളൈറ്റിലായിരുന്നു അനില്‍കുമാര്‍ വിദേശത്ത് പോകേണ്ടത്. വിമാനത്തില്‍ കയറിയപ്പോഴാണ് അപകടവിവരം അറിഞ്ഞത്. സൗത്ത് പോലീസ് കേസ് എടുത്തു. നാലുമാസം മുമ്പ് തുറന്നു കൊടുത്ത ആലപ്പുഴ ബൈപ്പാസില്‍ വാഹനാപകടം നിത്യസംഭവമായിരിക്കുകയാണ്. ഉദ്ഘാടന ദിനത്തില്‍ തന്നെ ഒരു ലോറി ടോള്‍ പ്ലാസ ഇടിച്ചു തകര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: