ചേര്‍ത്തല: സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച സമ്പാദ്യം സേവാഭാരതിക്ക് നല്കി നാലു വയസുകാരി. തണ്ണീര്‍മുക്കം പഞ്ചായത്ത് ഇരുപത്തിമൂന്നാം വാര്‍ഡില്‍ പള്ളേക്കാട്ട് വീട്ടില്‍ വിനോദിന്റെയും ആരതിയുടെയും മകള്‍ ഗൗരിയാണ് തന്റെ സമ്പാദ്യമായ 2040 രൂപ വെള്ളിയാകുളത്തെ സേവാഭാരതിയുടെ ഭക്ഷണശാലയിലേക്ക് നല്‍കിയത്.
മുത്തച്ഛനുള്പ്പെടെയുള്ളവര് നല്കിയ പണം കുടുക്കയില്‍ സൂക്ഷിക്കുകയായിരുന്നു. കൊവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സേവാഭാരതി നല്കുന്ന സഹായങ്ങളെക്കുറിച്ചറിഞ്ഞാണ് കൊച്ചുമിടുക്കി തുക കൈമാറിയത്.
അനിയത്തി രണ്ട് വയസുള്ള ഗൗതമിയും ചേച്ചിയോടൊപ്പം കൂടി. ടൗണ്‍ എല്‍പി സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് ഗൗരി. ആര്‍എസ്എസ് ചേര്‍ത്തല ഖണ്ഡ് ശാരീരിക് പ്രമുഖ് മുരുകേഷ് കൊല്ലേലില്‍ തുക ഏറ്റുവാങ്ങി. തണ്ണീര്‍മുക്കം ഉപഖണ്ഡ് കാര്യവാഹ് എം. പ്രശാന്ത് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: