ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് സാഹചര്യത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ്(എന്‍ഐഒഎസ്) പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ റദ്ദാക്കി. സിബിഎസ്ഇ, സിഐഎസ്സിഇ പരീക്ഷകള്‍ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് നടപടി. ജൂണില്‍ നടത്താനിരുന്ന തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളാണ് റദ്ദാക്കിയത്. മൂല്യനിര്‍ണയത്തിനായി പ്രത്യേക മാനദണ്ഡം തയ്യാറാക്കുമെന്ന് എന്‍ഐഒഎസ് പ്രസ്താവനയില്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ പത്താം ക്ലാസ്സ് പരീക്ഷയും എന്‍ഐഒഎസ് മാറ്റിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: