Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഞ്ജുവില്ലാത്ത വീട്ടില്‍ കണ്ണീര്‍ തോരാതെ പെയ്തിറങ്ങാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം; സിബിഐ അന്വേഷിക്കണമെന്ന് കുടുംബവും ഹിന്ദുഐക്യവേദിയും

കോപ്പിയടിച്ചുവെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതാണ് അഞ്ജു അത്മഹത്യചെയ്യാന്‍ കാരണമെന്ന് അന്നുതന്നെ അച്ഛന്‍ പി.ഡി. ഷാജിയും അമ്മ കെ.കെ. സജിതയും പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 05:20 pm IST
in Kerala

കോട്ടയം: അഞ്ജുവില്ലാത്ത വീട്ടില്‍ കണ്ണീര്‍ തോരാതെ പെയ്തിറങ്ങാന്‍ തുടങ്ങിയിട്ട് ജൂണ്‍ ആറിന് ഒരു വര്‍ഷം. അവസാനവര്‍ഷ പരീക്ഷക്കായി വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവളുടെ മനസ്സില്‍ ഉയരങ്ങള്‍ താണ്ടാനുള്ള സ്വപ്‌നങ്ങളായിരുന്നു. അന്ന് പോയ അഞ്ജു പിന്നെ പാറത്തോട് പൂവത്തോടിലെ വീട്ടിലേക്ക് തിരിച്ചെത്തിയില്ല. ജൂണ്‍ എട്ടിന് മീനച്ചിലാറ്റിന്റെ ഓളങ്ങളില്‍ നിന്ന് അവളുടെ ചേതനയറ്റ ശരീരമാണ് തിരികെ ലഭിച്ചത്. തുടര്‍ന്ന് ചര്‍ച്ചകളും അന്വേഷണങ്ങളും. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അഞ്ജുവിന് എന്ത് സംഭവിച്ചുവെന്ന ചോദ്യം മാത്രം ബാക്കിയാവുന്നു.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അഞ്ജു പി. ഷാജിക്ക് ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളേജായിരുന്നു പരീക്ഷാ സെന്റര്‍. പരീക്ഷാ പൂര്‍ത്തിയാകാതെ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയ കുട്ടിയെ പിന്നെ കാണുന്നത് മീനച്ചിലാറ്റില്‍ ജീവനറ്റ നിലയിലാണ്. ഏഴിന് അഞ്ജുവിന്റ ബാഗ് മീനച്ചിലാറിന്റെ തീരത്തുനിന്ന് കണ്ടെത്തിയതോടെ തിരച്ചില്‍ ആരംഭിക്കുകയും എട്ടിന് രാവിലെ 11.30തോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

കോപ്പിയടിച്ചുവെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതാണ് അഞ്ജു അത്മഹത്യചെയ്യാന്‍ കാരണമെന്ന് അന്നുതന്നെ അച്ഛന്‍ പി.ഡി. ഷാജിയും അമ്മ കെ.കെ. സജിതയും പറഞ്ഞിരുന്നു. മകളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കണമെന്നും  അഞ്ജു ഒരിക്കലും കോപ്പിയടിക്കില്ലെന്ന് രക്ഷിതാക്കളും സുഹൃത്തുക്കളും ഇന്നും ഉറപ്പിച്ച് പറയുന്നു. ഇനിയൊരു കുട്ടിയ്‌ക്കും ഇങ്ങനെയൊരു ഗതിയുണ്ടാകരുത്. സത്യം തെളിയാന്‍ അന്വേഷണം സിബിഐക്ക് വിടണം. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ല. ബാഹ്യ ശക്തികളുടെ സമ്മര്‍ദ്ദം ഉള്ളതായും സംശയമുണ്ടെന്നും അച്ഛനും അമ്മയും പറയുന്നു.

ഒരു മണിക്കൂറോളം ക്ലാസിലിരുത്തി മാനസ്സികമായി പീഡിപ്പിച്ചശേഷമാണ് അഞ്ജു പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയത്. കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ ഇതിന് തെളിവാണ്. പോലീസും സര്‍വ്വകലാശാല തലത്തിലും നടത്തിയ അന്വേഷണം എങ്ങും എത്തിയിട്ടില്ല. അഞ്ജുവിന്റെ ഹാള്‍ ടിക്കറ്റിന്റെ പിറകില്‍ കോപ്പിയടിക്കാന്‍ എഴുതിവെച്ചിട്ടുണ്ടെന്നാണ് കോളേജ് അധികൃതരുടെ ആരോപണം. എന്നാല്‍ കയ്യക്ഷരം അഞ്ജുവിന്റേതാണോ എന്നറിയാന്‍ നടത്തിയ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസും പറയുന്നു. ഈ ഒരു എഴുത്ത് അഞ്ജുവിനെ തെറ്റുകാരിയായി ചിത്രീകരിക്കാന്‍ കോളേജ് അധികൃതര്‍ തന്നെ ഒരു കയ്യെഴുത്ത് വിദഗ്‌ദ്ധനെകൊണ്ട് ചെയ്യിച്ചതാകാമെന്നും കുടുംബം ആരോപിക്കുന്നു.

അഞ്ജു പി. ഷാജിയുടെ ഹാള്‍ടിക്കറ്റിലെ കുറിപ്പുകള്‍ ഉത്തരക്കടലാസില്‍ ഇല്ലെന്ന് എംജി സര്‍വ്വകലാശാല നിയോഗിച്ച കമ്മറ്റി നടത്തിയ അന്വേഷണ ത്തില്‍ കണ്ടെത്തിയിരുന്നു. കോളേജ് സ്വീകരിച്ച നടപടികള്‍ തെറ്റാണെന്നും കുട്ടിയുടെ ഹാള്‍ടിക്കറ്റ് കോളേജ് പരസ്യമാക്കിയതും ദൃശ്യങ്ങള്‍ പുറത്തുവിട്ടതും തെറ്റാണെന്നും സര്‍വകലാശാലാ സമിതി കണ്ടെത്തുകയും ആരോപണവിധേയനെ പരീക്ഷാച്ചുമതലയില്‍നിന്ന് മാറ്റുകയും ചെയ്തിരുന്നു.  

ഒരു വര്‍ഷം പിന്നിട്ടിട്ടും കേസ് അന്വേഷണം എവിടെയുമെത്താത്ത സാഹചര്യത്തില്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈ ക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഹിന്ദുഐക്യവേദി.  

Tags: HinduAikyaVediCBIAnjju P Shaji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ന്യൂദല്‍ഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച കേരളം സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചിന് മുന്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ എംപി, സംസ്ഥാന അധ്യക്ഷന്‍ വി. മനുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് വിടണം, സോണിയയുടെ പങ്ക് അന്വേഷിക്കണം: അനുരാഗ് സിങ് താക്കൂര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.