ആലപ്പുഴ: കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയിലെ മദ്യ ഷോപ്പുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ചാരായ വാറ്റ് വ്യാപകമായി, നിയമവിധേയമല്ലാതെ കടത്തുന്ന മദ്യവും മറ്റു പുകയില ഉല്പ്പങ്ങളും കണ്ടെത്തുന്നതിനായി ശക്തമായ നടപടികളുമായി ജില്ലയിലെ എക്സൈസ് വകുപ്പ്. ഏപ്രില്‍, മേയ് മാസങ്ങളില്‍ ജില്ലയില്‍ നടത്തിയ 1932 റെയ്ഡുകളിലായി 230 അബ്കാരി കേസുകള്‍ ചാര്‍ജ് ചെയ്തു.
181.65 ലിറ്റര്‍ ചാരായം, 39.5 ലിറ്റര്‍ വ്യാജ മദ്യം , 275.5 ലിറ്റര്‍ വിദേശനിര്‍മ്മിത മദ്യം,14488 ലിറ്റര്‍ വാഷ്, 11.05 ലിറ്റര്‍ ബിയര്‍, 190.55 ലിറ്റര്‍ അരിഷ്ടം, 99.5 ലിറ്റര്‍ കള്ള് എന്നിവയും 25 എന്‍ ഡി പി എസ് കേസുകളിലായി 13.217 കിലോഗ്രാം കഞ്ചാവും 30.99 കിലോ പുകയില ഉല്‍പ്പനങ്ങളും 110 പായ്ക്കറ്റ് പുകയിലയും പിടിച്ചെടുത്തു. 447 സിഒറ്റിപിഎ കേസുകളും ചാര്‍ജ് ചെയ്തിട്ടുണ്ട്. 89,400 രൂപ സിഒറ്റിപിഎ കേസുകളില്‍ പിഴയും ചുമത്തിയിട്ടുണ്ട്. അബ്കാരി കേസുകളില്‍ ഈ കാലയളവില്‍ 168 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും 91 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്‍ഡിപിഎസ് കേസുകളില്‍ 25 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
എക്സൈസിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനയും ഊര്‍ജിതമാക്കി. കുറ്റക്യത്യത്തിന് ഉപയോഗിച്ച ആറ് വാഹനങ്ങളും ഇതിനോടകം ഈ കാലയളവില്‍ പിടിച്ചെടുത്തു.ജില്ലയിലെ പരാതികള്‍ സ്വീകരിക്കുന്നതിനും സഹായത്തിനുമായി ഹെല്പ് ഡെസ്കും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ ഡിവിഷനിലെ എക്സൈസ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്ക് നമ്പര്‍: 0477 2230182, 0477 2251639.
പ്രതികരിക്കാൻ ഇവിടെ എഴുതുക: