Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് ലോക പരിസ്ഥിതി ദിനം; ഭൂമി മരിക്കാതിരിക്കണമെങ്കില്‍…

ഭൂപോഷണ യജ്ഞത്തിന് മാതാ അമൃതാനന്ദമയി ദേവിയുടെ സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 05:00 am IST
in Samskriti

മക്കളേ,  

ഇന്നു മാനവരാശിക്കുമുന്നിലുള്ള ഏറ്റവും വലിയ ഭീഷണി ഒരു ലോകമഹായുദ്ധമല്ല, മനുഷ്യന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികള്‍മൂലം പ്രകൃതിയുടെ താളം തെറ്റിയിരിക്കുന്നു എന്നതാണ്. തോക്കിന്‍കുഴലിനു മുന്നില്‍ നില്‍ക്കുന്ന ഒരു പട്ടാളക്കാരന് എത്ര മാത്രം ജാഗ്രതയുണ്ടായിരിക്കുമോ അതിലുമേറെ ജാഗ്രതയോടെ പ്രകൃതിയെ സംരക്ഷിക്കുവാന്‍ നമ്മള്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ മാനവരാശിക്ക് ഈ ഭൂമിയില്‍ നിലനില്പുള്ളു.

മനുഷ്യന്‍ പ്രകൃതിയില്‍നിന്നു ഭിന്നനല്ല, പ്രകൃതിയുടെതന്നെ ഭാഗമാണ്. അവന്‍ നിലനിക്കുന്നതുതന്നെ പ്രകൃതിയെ ആശ്രയിച്ചാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള താളലയം നഷ്ടപ്പെടുമ്പോള്‍ പ്രകൃതി സംഹാരതാണ്ഡവമാടുവാന്‍ ആരംഭിക്കും. അതാണ് ഇന്നു വര്‍ദ്ധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങള്‍ക്കു കാരണം.

എവിടെയാണ് നമുക്കുതെറ്റുപറ്റിയത്. ആവശ്യവും ആഡംബരവും തമ്മില്‍ നമുക്കു തിരിച്ചറിയാന്‍ കഴിയാതെ പോയി. ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടതിലധികം എന്തു പ്രകൃതിയില്‍ നിന്നെടുത്താലും അത് അധര്‍മ്മമാണ്, പാപമാണ്.  

ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ കഥ ഓര്‍ക്കുകയാണ്. അദ്ദേഹം അതിരാവിലെ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് നദീതീരത്ത് പല്ല് തേച്ചുകൊണ്ടിരിക്കുകയായിരുന്നു. അതോടൊപ്പം ചില അത്യാവശ്യകാര്യങ്ങള്‍ ചുറ്റുംകൂടിയ സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നുമുണ്ട്. വാ കഴുകാനായി പാത്രമെടുത്തപ്പോള്‍ അതിലെ വെള്ളം തീര്‍ന്നത് അദ്ദേഹം കണ്ടു. ”ദൈവമേ ഞാനെന്തു അശ്രദ്ധയാണ് കാണിച്ചത്. പല്ലുതേയ്‌പ് കഴിയുന്നതിനു മുന്‍പുതന്നെ വെള്ളവും തീര്‍ന്നു.”മറ്റുള്ളവര്‍ക്ക് ഇദ്ദേഹം ഇങ്ങനെ വിഷമിക്കുന്നതിന്റെ കാരണം മനസ്സിലായില്ല. അവര്‍ ചോദിച്ചു,”അതിലെന്തു വിഷമിക്കാനാണ്. തൊട്ടുമുന്‍പില്‍ കൈയ്യെത്തുന്ന ദൂരത്തില്‍ നദിനിറഞ്ഞൊഴുകുന്നതു കാണുന്നില്ലേ?”അദ്ദേഹം പറഞ്ഞു,”നദിയില്‍ വെള്ളമുണ്ടായേക്കാം. പക്ഷേ എനിക്കു വേണ്ടതിലധികം എടുക്കാനുള്ള അധികാരമില്ലല്ലോ?” ഈ സാമൂഹ്യപ്രവര്‍ത്തകന്‍ കാണിച്ച ധര്‍മ്മബോധം നമ്മുടെതലമുറയ്‌ക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ പ്രകൃതിദുരന്തങ്ങള്‍ കുറയും. പട്ടിണി മരണവും ദാരിദ്ര്യവുമെല്ലാം ഇല്ലാതാകും.

നമ്മുടെ നിലനില്‍പിന് ആവശ്യമായതു മാത്രമേ നമ്മള്‍ പ്രകൃതിയില്‍നിന്ന് എടുക്കാന്‍ പാടുള്ളൂ. അങ്ങനെയായാല്‍ എല്ലാവര്‍ക്കും ആവശ്യമുള്ള ഭക്ഷണവും വെള്ളവും വസ്ത്രവും ഇവിടെയുണ്ടാകും. ഭീകര രൂപം വെടിഞ്ഞു പ്രകൃതി വീണ്ടും കാമധേനുവിനെപ്പോലെ ആയിത്തീരുകയും ചെയ്യും.

ഒരു ശാസ്ത്രജ്ഞന്‍ പറയുകയുണ്ടായി, ”ഇന്നീ ലോകത്തിലെ കൃമികീടങ്ങളെല്ലാം അപ്രത്യക്ഷമായാല്‍ അടുത്ത അന്‍പതുവര്‍ഷത്തിനകം ഭൂമിയില്‍നിന്ന് ജീവന്‍തുടച്ചു നീക്കപ്പെടും. മറിച്ച് മനുഷ്യരാശി ഇന്ന് ഇല്ലാതായാല്‍ അടുത്ത അന്‍പതുവര്‍ഷം കഴിയുമ്പോള്‍ ഭൂമിയില്‍ മറ്റെല്ലാ ജീവജാലങ്ങളും കൂടുതല്‍ പുഷ്ടിപ്പെടും.”എന്ന്. ഭൂമി മരിക്കാതിരിക്കണമെങ്കില്‍ മനുഷ്യന്‍ മരിക്കണം എന്ന അവസ്ഥ വരാന്‍ പാടില്ല.

സ്വന്തം അമ്മയെ എന്ന പോലെ പ്രകൃതിമാതാവിനേയും പരിരക്ഷിക്കാന്‍ കടപ്പെട്ടവരാണ് നമ്മള്‍. ആ യാഥാര്‍ത്ഥ്യത്തിലേക്ക് നമ്മള്‍ കണ്ണുതുറന്നേപറ്റൂ. യഥാര്‍ത്ഥത്തില്‍ അത് പ്രകൃതിയോടുള്ള നമ്മുടെ കടമയല്ല, മനുഷ്യരാശിയോടുള്ള നമ്മുടെ കടമയാണ്. കാരണം പ്രകൃതിയില്ലെങ്കില്‍ മനുഷ്യനു നിലനില്പില്ല.

Tags: Amruthanandamayi devi2020 ലോക പരിസ്ഥിതി ദിനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

Kerala

ആരോഗ്യരംഗത്ത് സമഗ്രമായ സമീപനത്തോടെ വലിയ മാറ്റം : കേന്ദ്ര ആഭ്യന്തര മന്ത്രി

മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി ബഹ്‌റൈനിൽ ലോക മതസൗഹാർദ്ദ സമ്മേളനത്തിനിടെ
World

ലോക മതസൗഹാർദ സമ്മേളനത്തിൽ പ്രതിനിധിയായി സ്വാമി അമൃതസ്വരൂപാനന്ദപുരിയും

India

ഫരീദാബാദിലെ അമൃതാ ആശുപത്രി അമ്മയുടെ കരുതലിന് ഉദാഹരണമെന്ന് പി.പി. മുകുന്ദന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.