പാരീസ്: ഫ്രഞ്ച് ഓപ്പണിനിടെ വാതുവെപ്പ് ആരോപണത്തെ തുടര്‍ന്ന് റഷ്യന്‍ താരം യാന സിസികോവയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിനിടെ നടന്ന ഒരു ഡബിള്‍സ് മത്സരത്തില്‍ സിസികോവ ഒത്തുകളിച്ചതായി വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇത്തവണ സിസികോവ ഉള്‍പ്പെട്ട സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടന്ന ഫ്രഞ്ച് ഓപ്പണിലെ ഒരു വനിതാ ഡബിള്‍സ് മത്സരത്തില്‍ ഒത്തുകളി നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സിസികോവ- മാഡിസണ്‍ സഖ്യവും റുമാനിയയുടെ ആന്‍ഡ്രിയ മിട്ടു- പട്രീഷ്യ മാരി സഖ്യവും തമ്മിലുളള മത്സരത്തിലാണ് ഒത്തുകളി നടന്നതായി ആരോപണം ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: