ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പണലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ്വ് ബാങ്കിന്റെ ധനനയ സമിതി പലിശ നിരക്ക് മാറ്റേണ്ടെന്ന് തീരുമാനിച്ചു.
റിപ്പോ നിരക്കും റിവേഴ്‌സ് റിപ്പോനിരക്കും പഴയതുപോലെ നിലനിര്‍ത്തുന്നതാണ് റിസര്‍വ്വ് ബാങ്കിന്റെ പുതിയ വായ്പാനയം. റിസര്‍വ്വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ നിരക്ക് പഴയതുപോലെ നാല് ശതമാനവും ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവും ആയി തുടരും. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് വെള്ളിയാഴ്ച ഈ തീരുമാനം അറിയിച്ചത്.
അതേ സമയം ഇന്ത്യയുടെ ജിഡിപി(മൊത്ത ആഭ്യന്തര ഉല്‍പാദനം) 9.5 ശതമാനമായി റിസര്‍വ്വ് ബാങ്ക് പുതുക്കി നിശ്ചയിച്ചു. നേരത്തെ ഇത് 10.5 ശതമാനമായി നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ കോവിഡ് രണ്ടാം തരംഗവും മണസൂണ്‍ ആരംഭവും മൂലം റിസര്‍വ്വ് ബാങ്ക് ഇത് ഒരു ശതമാനം കുറയ്‌ക്കുകയായിരുന്നു.2021-22 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ സാമ്പത്തിക പാദത്തിലെ വളര്‍ച്ച 26.2 ശതമാനം എന്നത് 18.5 ശതമാനമാക്കി കുറച്ചു. അതേ സമയം നാണയപ്പെരുപ്പം 5.1 ശതമാനമായിത്തന്നെ തുടരുമെന്നും വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: