മുംബൈ: ലോക് ഡൗൺ ലംഘിച്ച് ചുറ്റാനിറങ്ങിയ താര പ്രണയജോഡികളെ പോലീസ് കയ്യോടെ പൊക്കി. ഹിന്ദി സിനിമയിലെ ഗ്ലാമര്‍ താരങ്ങളായ ടൈഗര്‍ ഷ്റോഫ് , ദിഷാ പഠാണി എന്നിവര്‍ക്കെതിരെയാണ് മുംബൈ പോലീസ് കേസെടുത്തത്.
ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നുമുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്നതിനിടെയാണ് ഈ സംഭവം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയായിരുന്നു സംഭവം. ബാന്ദ്ര ബസ് സ്റ്റാന്‍ഡിന് സമീപം വൈകുന്നേരം ഇരുവരും കൂടി കറങ്ങാനിറങ്ങിയപ്പോഴാണ് രണ്ട് പേരെയും കൈയ്യോടെ പൊക്കിയത്.
കോവിഡ് പടരുന്ന സാഹചര്യങ്ങളില്‍ ഈ മേഖലയില്‍ സഞ്ചരിക്കുന്നതിന് പോലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു ലംഘിച്ചായിരുന്നു ഇരുവരും കറങ്ങാനിറങ്ങിയത്. ബാന്ദ്ര പോലീസാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ തടഞ്ഞത്. എന്നാല്‍ പുറത്തിറങ്ങിയതിന് വ്യക്തമായ കാരണങ്ങള്‍ പറയാന്‍ ഇവര്‍ക്ക് സാധിക്കാതെ വന്നതോടയാണ് കേസെടുത്തത്.
രണ്ട് സിനിമാ താരങ്ങള്‍ക്കെതിരെ കേസെടുത്തതായി മുംബൈ പോലീസ് ഇരുവരുടേയും പേര് പരാമര്‍ശിക്കാതെ തങ്ങളുടെ ഒദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ജൂണ്‍ മാസം 15 വരെ നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: