കോഴിക്കോട് : സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ തൂക്കം കുറച്ച് വെടിപ്പുമായി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍. ഭക്ഷ്യകിറ്റിലെ പയര്‍, പഞ്ചസാര, കടല തുടങ്ങിയ പായ്ക്കറ്റുകളിലെ സാധനങ്ങളിലാണ് തൂക്കം കുറച്ച് തിരിമറി കാണിച്ചിരിക്കുന്നത്.
കോഴിക്കോട് പയ്യാനക്കല്‍, തെക്കേപ്പുറം ഭാഗങ്ങളിലെ റേഷന്‍കടകളില്‍ നിന്നുള്ള കിറ്റില്‍ തൂക്കം കുറവുള്ളതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ സാധനങ്ങള്‍ ഓരോന്നിനും 50 ഗ്രാം മുതല്‍ 150 ഗ്രാം വരെ കുറവുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തന്നെയാണ് ഈ പകല്‍ക്കൊള്ള കണ്ടെത്തിയിരിക്കുന്നത്.
തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി കിറ്റ് തയ്യാറാക്കുന്ന പ്രദേശത്തെ കേന്ദ്രത്തിന് മുന്നിലെത്തി കുത്തിയിരിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയാണ് പ്രശ്നം പിന്നീട് ഒതുക്കി തീര്ത്തത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: