ലണ്ടന്‍: ന്യൂസിലന്‍ഡ് ഓപ്പണര്‍ ഡെവണ്‍ കോണ്‍വേ ഇരുപത്തിയഞ്ച് വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയടെ റെക്കോഡ് തകര്‍ത്തു. ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ 136 റണ്‍സുമായി പുറത്താകാതെ നിന്നാണ് കോണ്‍വേ റെക്കോഡിട്ടത്. ലോര്‍ഡ്സിലെ അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കുറിക്കുന്ന താരമായി. ഇതോടെ ഗാംഗുലി കുറിച്ചിട്ട 131 റണ്‍സെന്ന റെക്കോഡ് പഴങ്കഥയായി.
ഇപ്പോള്‍ ബിസിസിഐ അധ്യക്ഷനായ ഗാംഗുലി 1996 ല്‍ ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സിലെ അരങ്ങേറ്റ ടെസ്റ്റില്‍ 131 റണ്‍സ് നേടിയാണ് റെക്കോഡിട്ടത്.
ലോര്‍ഡ്സിലെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷുകാരനല്ലാത്ത ബാറ്റ്സ്മാനാണ് കോണ്‍വേ. 1893 ലോര്‍ഡ്സില്‍ അരങ്ങേറ്റം കുറിച്ച ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് ഹാരി ഗ്രഹാം സെഞ്ചുറി (107)നേടിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: