കന്യാകുമാരി: സ്ത്രീകള്‍ 40 ദിവസം വ്രതാനുഷ്ഠാനമെടുത്ത് ദര്‍ശനം നടത്തുന്ന തമിഴ്നാട്ടിലെ കന്യാകുമാരിയിലെ മണ്ടയ്ക്കാട് ക്ഷേത്രത്തിലെ തീപിടിത്തം അധികൃതരുടെ അനാസ്ഥമൂലമെന്ന് ആരോപണം. . കോവിഡ് മഹാമാരിയ്ക്കിടയില്‍ ഉണ്ടായ ഈ തീപ്പിടത്തം ഭക്തരെയും ക്ഷേത്രനടത്തിപ്പുകാരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
പതിവ് പ്രഭാത പൂജയ്ക്ക് ശേഷം ക്ഷേത്ര മേല്‍ക്കൂരയ്ക്കാണ് തീപിടിച്ചത്. കന്യാകുമാരിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഭക്തകള്‍ ഇവിടെ എത്തുന്നു. കോവിഡ് മഹാമാരി ബാധിച്ചതോടെ ക്ഷേത്രത്തിലെ ദര്‍ശനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ പൂജകളും ആചാരങ്ങളും ക്ഷേത്രത്തിനുള്ളില്‍ മുടങ്ങാതെ നടക്കുന്നുണ്ട്. ജൂണ്‍ ഒന്നിന് പൂരോഹിതര്‍ പ്രഭാത പൂജ കഴിഞ്ഞ് പുറത്ത് വിശ്രമിക്കുമ്പോഴാണ് തീപിടിത്തം. കേരളത്തിലെ വാസ്തുശില്പമനുസരിച്ച് മരംകൊണ്ടുണ്ടാക്കിയ മേല്‍ക്കൂരയാണ് ഈ ക്ഷേത്രത്തിന്. അതിനാണ് തീപിടിച്ചത്. ശ്രീകോവിലില്‍ നിന്നുള്ള തീ പടര്‍ന്നിരിക്കാമെന്നാണ് നിഗമനം.
പ്രാദേശിക ഭക്തര്‍ ശ്രീകോവിലിലെ തീനാളത്തില്‍ നിന്നും മേല്‍ക്കൂരയിലേക്ക് തീപടര്‍ന്നുവെന്നാണ് അനുമാനിക്കുന്നത്. എന്നാല്‍ ക്ഷേത്രത്തിലെ തീപിടിത്തം ദുശ്ശകുനമായി കാണുന്നതിനാല്‍ ഇത് ഭക്തരെ അലട്ടുന്നു. പണ്ട് മധുര മീനാക്ഷി ക്ഷേത്രത്തിലെ തീപിടത്തം വലിയ വാര്‍ത്തയായിരുന്നു. അന്ന് 400 വര്‍ഷം പഴക്കമുള്ള 700 ചതുരശ്ര അടിയിലുള്ള വസന്തരായര്‍ മണ്ഡപമാണ് അഗ്നിക്കിരയായത്. കൂടെ 36 കടകളും കത്തിനശിച്ചു. 2018ലായിരുന്നു അപകടം. കടകളില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമായത്.
ഈ തീപിടിത്തം തമിഴ്നാട്ടിലെ ക്ഷേത്രനടത്തിപ്പിന്റെ ചുമതലയുള്ള തമിഴ്നാട് സര്‍ക്കാരിന്റെ എച്ച്ആര്സിഇയ്ക്കെതിരെ വലിയ വിമര്‍ശനത്തിനിടയാക്കി. ഇതോടെ ക്ഷേത്രത്തിനകത്ത് കടകള്‍ വേണ്ടെന്ന് എച്ച്ആര്‍സിഇ തീരുമാനിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രത്തിലെ രാജ ഗോപുരം കടക്കാരില്‍ നിന്നും എച്ച് ആര്‍സിഇ തിരിച്ചെടുത്തിരുന്നു. ഈ നാല് തൂണുകളുള്ള കല്ലുകൊണ്ട് നിര്‍മ്മിച്ച ഹാളിന്റെ സുരക്ഷയുടെ ഭാഗമായാണ് ഈ നീക്കം. കഴിഞ്ഞ 40 വര്‍ഷത്തിലാണ് കടക്കാര് ഇവിടം കയ്യടക്കിയത്.
മണ്ടയ്ക്കാട് ക്ഷേത്രത്തിലെ തീപിടിത്തം എച്ച്ആര്‍സിഇയുടെ അവഗണന മൂലമാണെന്നാണ് ഹിന്ദു സംഘടനകള്‍ പരാതിപ്പെടുന്നത്. ക്ഷേത്ര പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്ന തിരുത്തൊണ്ടാല് സഭ ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ എച്ച്ആര്സിഇയ്ക്കെതിരെ പരാതി ഫയല്‍ ചെയ്തിരിക്കുകയാണ്. ക്ഷേത്രങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഇടയ്ക്കിടെ പരിശോധനാ വിധേയമാക്കണമെന്ന ആവശ്യവും ഉയരുന്നു. അതുപോലെ ക്ഷേത്രങ്ങള്‍ അതിന്റെ പരമ്പരാഗത ഘടനയ്ക്ക് കോട്ടം തട്ടാത്ത വിധം പുനരുജ്ജീവിപ്പിക്കണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെടുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍.മുരുകന്, ബിജെപി എംഎല്‍എമാരായ നൈനാര്‍ നാഗേന്ദ്രന്, എംആര്‍ ഗാന്ധി എന്നിവര്‍ സംഭവസ്ഥലം പരിശോധിച്ചു. ഈ തീപ്പിടത്തത്തെപ്പറ്റി അന്വേഷിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പളനിക്ഷേത്രത്തിലെ വിഗ്രഹത്തിന് ഈയിടെ കേടുപാടുകള്‍ കണ്ടെത്തിയിരുന്നു. പളനിയിലെ കുളത്തിനടുത്ത് തുറന്ന സ്ഥലത്തെ ക്ഷേത്രത്തിലാണ് ഈ വിഗ്രഹം ഉള്ളത്. സപ്ത കന്നികാസ്, കുറുപ്പസാമി, നന്ദിയും ലിംഗവും എന്നിവയാണ് ഇവിടുത്തെ പ്രതിഷ്ഠകള്‍. കറുപ്പസാമി വിഗ്രഹത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേടുപാടുകളുള്ളതായി കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ലിംഗ വിഗ്രത്തിന്റെ മുകള്‍ ഭാഗം വെട്ടിമാറ്റിയ നിലയിലാണ്. ഗ്രാമത്തില്‍ ചില സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നതായി പറയുന്നു. ഈ വിഗ്രഹങ്ങള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ഹിന്ദു സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: