Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭയെ മോദി വിരുദ്ധ രാഷ്‌ട്രീയ പ്രചാരണവേദിയാക്കുന്നത് ജനാധിപത്യത്തോടുള്ള വഞ്ചന; ലക്ഷദ്വീപിനെ പറ്റി കള്ളം പ്രചരിപ്പിക്കുന്നെന്നും വി. മുരളീധരന്‍

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം സംസ്ഥാന സര്‍ക്കാര്‍ സൗജന്യ വാക്‌സീന്‍ നല്‍കുമെന്ന് പറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ എന്തിനാണ് കേന്ദ്രത്തിന്റെ സൗജന്യം ആവശ്യപ്പെട്ട് പ്രമേയം കൊണ്ടു വരുന്നതെന്ന് വി.മുരളീധരന്‍ ചോദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 01:46 pm IST
inKerala

ന്യൂദല്‍ഹി: കേരളനിയമസഭയെ മോദി വിരുദ്ധ രാഷ്‌ട്രീയപ്രചാരണ വേദിയാക്കി മാറ്റുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരാഴ്ചക്കിടെ രണ്ട് പ്രമേയങ്ങളാണ് രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ഒരു നിയമസഭയില്‍ കൊണ്ടു വന്നത്. ഈ പ്രമേയങ്ങള്‍ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് കയ്യടിച്ച് പാസ്സാക്കുകയാണ്. ലക്ഷദ്വീപില്‍ തെങ്ങിന് കാവിയടിച്ചു തുടങ്ങിയ പച്ചക്കള്ളങ്ങള്‍ കേരളനിയമസഭയുടെ രേഖയില്‍ വരുന്നതിനെ ചോദ്യം ചെയ്യാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്.

വാക്‌സീന്‍ വിഷയത്തില്‍ കേരളസര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് പ്രമേയത്തിലൂടെ പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം  സംസ്ഥാന സര്‍ക്കാര്‍ സൗജന്യ വാക്‌സീന്‍ നല്‍കുമെന്ന് പറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ എന്തിനാണ് കേന്ദ്രത്തിന്റെ സൗജന്യം ആവശ്യപ്പെട്ട് പ്രമേയം കൊണ്ടു വരുന്നതെന്ന് വി.മുരളീധരന്‍ ചോദിച്ചു. ആഗോളടെന്‍ഡര്‍ വിളിക്കുമെന്ന് പറഞ്ഞവര്‍ കേന്ദ്രം ആഗോളടെന്‍ഡര്‍ വിളിക്കണമെന്ന് പ്രമേയം പാസാക്കുന്നത് പരിഹാസ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.  

വാക്‌സീന്‍ വില കൃത്യമായി നിശ്ചയിച്ചിരിക്കെ ഏത് വിപണിയില്‍ മല്‍സരിക്കുന്നതിനെക്കുറിച്ചാണ് ആരോഗ്യമന്ത്രി പറയുന്നതെന്ന് മുരളീധരന്‍ ചോദിച്ചു.കേരള സര്‍ക്കാരിന്റെ നിലപാടില്ലായ്‌മ സംസ്ഥാനത്ത് വാക്‌സീന്‍ വിതരണത്തില്‍ പ്രതിസന്ധിസൃഷ്ടിക്കുകയാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നെങ്കില്‍, സ്വകാര്യ ആശുപത്രികള്‍ വാക്‌സീന്‍ വാങ്ങുന്നതെന്തിനെന്ന സംശയത്തില്‍ സ്വകാര്യമേഖല മടിച്ചു നില്‍ക്കുകയാണ്.  

മഹാമാരിയുടെ കാര്യത്തില്‍ കൃത്യമായ നയരൂപീകരണത്തിന് കഴിഞ്ഞിട്ടില്ല. സ്വകാര്യ ആശുപത്രികളിലെ ചികില്‍സാ നിരക്ക് , ലാബുകളിലെ പരിശോധന നിരക്ക്,ചികില്‍സാ ഉപകരണങ്ങളുടെ നിരക്ക് തുടങ്ങിയവയിലൊന്നും ഇപ്പോഴും വ്യക്തതയില്ല. ഇത് മരണനിരക്കിനെയടക്കം സ്വാധീനിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമസഭയെ മോദിവിരുദ്ധ രാഷ്‌ട്രീയത്തിന്റെ വേദിയാക്കുന്നത്. സ്വന്തം നയമില്ലായ്‌മയും കഴിവുകേടും മറച്ചുവയ്‌ക്കാനാണ് ഈ പ്രമേയങ്ങള്‍.

കേന്ദ്രസര്‍ക്കാര്‍ എന്ത് ചെയ്താലും അതിനെ എതിര്‍ക്കുക എന്നതിന് പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയമുണ്ട്. ആരെ പ്രീണിപ്പിക്കാനാണ് അത് ചെയ്യുന്നതെന്നും അറിയാമെന്ന് മന്ത്രി പറഞ്ഞു.കേന്ദ്രപദ്ധതികളെ അട്ടിമറിക്കാനുള്ള ശ്രമം ബോധപൂര്‍വം നടത്തുകയാണെന്ന് വി.മുരളീധരന്‍ പറഞ്ഞു. പ്രധാന്‍മന്ത്രി ആവാസ് യോജന എങ്ങനെയാണ് അട്ടിമറിച്ചതെന്ന് സിഎജി തന്നെ ചൂണ്ടിക്കാണിക്കുന്നു.  

ഇതെല്ലാം ചെയ്യുന്നവര്‍ സഹകരണ ഫെഡറലിസത്തെ മോദി അട്ടിമറിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്യും. സഹകരണ ഫെഡറലിസത്തെ അട്ടിമറിക്കുന്നത് മോദിയാണോ പിണറായിയാണോയെന്ന് ജനം ചിന്തിക്കണമെന്ന് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. ഈ കോവിഡ് കാലത്ത് ഓരോ പ്രധാന തീരുമാനങ്ങളും മുഖ്യമന്ത്രിമാരുമായി ആലോചിച്ചാണ് പ്രധാനമന്ത്രി എടുത്തിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഭരണപക്ഷം പറയുന്നതിനെല്ലാം കയ്യടിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേതെന്നും വി.മുരളീധരന്‍ പറഞ്ഞു. കോവിഡ് മരണങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ മറച്ചുവച്ചു എന്ന ഗുരുതരമായ ആരോപണം നിയമസഭയില്‍ ഉന്നയിച്ചു.  അടച്ചാക്ഷേപിച്ച് ആരോഗ്യമന്ത്രി മറുപടി നല്‍കിയിട്ടും ഒന്ന് ഇറങ്ങിപ്പോയി പ്രതിഷേധിക്കാന്‍ പോലും തയാറാവാത്തത്ര ദുര്‍ബലമാണ് പ്രതിപക്ഷം. പ്രതിപക്ഷ നേതാവിന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ധൈര്യമില്ല. കേന്ദ്രവിരുദ്ധ പ്രമേയമാണെങ്കില്‍ പ്രമേയം വായിച്ചു തീരും മുമ്പേ പ്രതിപക്ഷ ബഞ്ചില്‍ നിന്ന് കയ്യടി ഉയരും. കേരള രാഷ്‌ട്രീയത്തില്‍ ഇപ്പോള്‍ ശരിയായ പ്രതിപക്ഷം എന്നത് ബിജെപി മാത്രമായി മാറിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.  

ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് നിയമസഭ സമ്മേളിക്കുന്നത് ജനോപകാരപ്രദമായ നിയമനിര്‍മ്മാണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ്. അവിടെ ബിജെപിയെ തോല്‍പ്പിച്ചത് ആരാണ് എന്നു ചര്‍ച്ച ചെയ്ത്  സമയം കളയുന്നത് ജനാധിപത്യത്തോടുള്ള വഞ്ചനയാണെന്ന് വി.മുരളീധരന്‍ കുറ്റപ്പെടുത്തി.

Tags: Pinarayi Vijayanmodiവി മുരളീധരന്‍Lakshadweep
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

India

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

പുതിയ വാര്‍ത്തകള്‍

ദീപ്തി ശര്‍മ്മ, ശ്രീചരണി

ചരിത്രം കുറിച്ച് ശ്രീചരണി; വനിതാ ടി20 റാങ്കിങ്ങില്‍ 800 പോയിന്റ് കടക്കുന്ന ആദ്യ ഭാരത താരം

സൗദിയിൽ പെരുമഴക്കാലം : സെപ്റ്റംബർ 19 വരെ കനത്ത ജാഗ്രത , വെള്ളപ്പൊക്കത്തിനും സാധ്യത

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ : കണ്ടെടുത്തത് 1.5 കിലോഗ്രാം ഭാരമുള്ള മൂന്ന് കാപ്സ്യൂളുകൾ 

പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടിയിൽ അപലപിച്ചതിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

കാവി തരംഗം ഇന്നും സജീവം തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.