ന്യൂദല്‍ഹി : രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 2,84,41,986 ആയി. കോവിഡ് രണ്ടാം തരംഗത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ലോക്ഡൗണ്‍ ഉള്‍പ്പടെയുള്ളവ ഏര്‍പ്പെടുത്തിയതോടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവും വന്നിട്ടുണ്ട്.
24 മണിക്കൂറില്‍ 1,34,154 പുതിയ രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2,887 പേര് രോഗബാധിതരായി മരമണടഞ്ഞു. ഇതുവരെ 3,37,989 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം 22,10,43,693 പേര് വാക്സീന് സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യവ്യാപകമായി വാക്സിനേഷന് കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ പകുതിയോടെ രാജ്യത്തെ വാക്സിന് ഉത്പ്പാദനം കൂട്ടുകയും പ്രതിദിനം ഒരു കോടിയാളുകള്‍ക്ക് എന്ന വിധത്തില്‍ വാക്സിനേഷന് നടത്താനുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അതിനിടെ രണ്ടുമുതല്‍ 18 വയസ്സുവരെയുളള കുട്ടികളില്‍ കോവാക്സിന്റെ രണ്ടും മൂന്നുംഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വിജയകരമായി പൂര്‍ത്തിയാവുകയാണെങ്കില്‍ വൈകാതെ കുട്ടികളിലും വാക്സിന് വിതരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: