വന്‍ ഭൂരിപക്ഷത്തില്‍ ഭരണത്തുടര്‍ച്ച ലഭിച്ചതോടെ, താന്‍ നേതൃത്വം നല്കിയ മുന്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളൊക്കെ ആവിയായിപ്പോയിരിക്കുന്നു എന്നൊരു ഭാവമാണ് മുഖ്യമന്ത്രി പിണറായി വിജയന്. സല്‍ഭരണത്തിന് ലഭിച്ച അംഗീകാരമാണ് തുടര്‍ഭരണത്തിനുള്ള ജനവിധിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള അവസരങ്ങളൊന്നും പാഴാക്കുന്നുമില്ല. ഭരണാധികാരിയെന്ന നിലയ്ക്ക് തനിക്കെതിരെ ഉയരുന്ന അഴിമതിയാരോപണങ്ങളോട് പിണറായിയുടെ സ്ഥിരം ശൈലിയാണിത്. നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായിരിക്കെ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന എസ്എന്‍സി ലാവ്ലിന് അഴിമതിക്കേസില്‍ പ്രതിയായപ്പോഴും ഇത്തരമൊരു നിലപാടാണ് പിണറായി സ്വീകരിച്ചത്. ലാവ്ലിന് കേസ് ചീറ്റിപ്പോയിരിക്കുന്നു എന്ന് വാര്‍ത്താ സമ്മേളനത്തില്‍ പിണറായി ആവര്ത്തിച്ചുകൊണ്ടണ്ടിരുന്നു. പിന്നീട് എത്രയോ വര്‍ഷം കഴിഞ്ഞാണ് പിണറായിയെ കോടതി പ്രതിപ്പട്ടികയില്‍നിന്ന് നീക്കിയത്. ചീറ്റിപ്പോയി എന്നു പിണറായി പറഞ്ഞ ലാവ്ലിന് കേസ് സുപ്രീംകോടതിയിലെ ഹര്‍ജിയുടെ രൂപത്തില്‍ ഡമോക്ലസിന്റെ വാളായി തലയ്ക്കു മുകളില്‍ തൂങ്ങിയാടുകയാണ്. പുതിയ ജനവിധിയുടെ പശ്ചാത്തലത്തില്‍, ആവിയായിപ്പോയിരിക്കുന്നു എന്ന് പിണറായി ആവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്തു കേസും, യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ പ്രതികളാക്കാന്‍ കസ്റ്റംസ് അനുമതി നല്‍കിയതോടെ വീണ്ടും സജീവമാവുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും കൂട്ടരുടെയും തനിനിറം വ്യക്തമാക്കുന്നതാണ്, ഭവനരഹിതരായ പാവപ്പെട്ടവര്‍ക്ക് ഭൂമി നല്കുന്ന കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന ഒന്നാം പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന സിഎജി റിപ്പോര്‍ട്ട്. 2016-19 കാലയളവില്‍ രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഒരു കോടി വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് ഈ ബൃഹദ് പദ്ധതിയില്‍ ലക്ഷ്യമിട്ടത്. കേന്ദ്ര സംസ്ഥാന സഹകരണത്തോടെയുള്ള ഈ പദ്ധതി മറ്റ് പല സംസ്ഥാനങ്ങളും വിജയകരമായി നടപ്പാക്കിയപ്പോള്‍ കുറ്റകരമായ അനാസ്ഥയാണ് കേരളം കാണിച്ചത്. ലക്ഷ്യമിട്ട വീടുകളുടെ നാലിലൊന്ന് മാത്രമാണ് സംസ്ഥാനത്ത് നിര്‍മിച്ചതെന്ന് സിഎജി കണ്ടെണ്ടത്തി. വീട് നിര്‍മാണത്തിന് സ്ഥലമെടുത്ത് നല്‍കാതെ, കേന്ദ്രം അനുവദിച്ച തുകയില്‍നിന്ന് 200 കോടിയോളം രൂപയാണ് നഷ്ടപ്പെടുത്തിയത്. പദ്ധതി പ്രകാരം വീട് അനുവദിച്ചവരില്‍ വലിയൊരു വിഭാഗം അനര്‍ഹരാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടണ്ടിക്കാട്ടിയിരിക്കുന്നു. ഗുണഭോക്താക്കളെ കണ്ടെണ്ടത്തി ലിസ്റ്റ് തയ്യാറാക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും മേല്‍നോട്ട സമിതികള്‍ക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായും സിഎജി നടത്തിയ പരിശോധനയില്‍ വ്യക്തമായി.
ഒന്നാം പിണറായി സര്‍ക്കാര്‍ എത്രമാത്രം ജനവിരുദ്ധമായിരുന്നു എന്നതിന്റെ രേഖാചിത്രമാണ് സിഎജി വരച്ചു കാട്ടുന്നത്. തല ചായ്ക്കാന്‍ ഒരിടമില്ലാതെ ലക്ഷക്കണക്കിന് പാവങ്ങളാണ്, ആകാശം മേല്‍ക്കൂരയാക്കി കേരളത്തില്‍ കഴിഞ്ഞുകൂടുന്നത്. വീട് എന്നത് ഇവര്‍ക്കൊരു സ്വപ്നം മാത്രമല്ല. സമാധാനത്തോടെ ഒരു ദിവസമെങ്കിലും അതില്‍ ജീവിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ എല്ലാവര്ക്കും വീട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ പ്രയോജനം കൂടുതല്‍ പേര്‍ക്ക് ലഭിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന ദുഷ്ടബുദ്ധിയാണ് പിണറായി സര്‍ക്കാരിനെ നയിച്ചതെന്നു വേണം മനസ്സിലാക്കാന്‍. സിപിഎമ്മിന്റെ അന്ധമായ രാഷ്ട്രീയ വിരോധവും ജനശത്രുതയും കൂടിയാണ് ഇവിടെ തെളിയുന്നത്. സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന കിഫ്ബിയുടെ ദുരൂഹമായ ഇടപാടുകള്‍ക്കെതിരെ സിഎജി ശക്തമായ നിലപാട് എടുത്തിരുന്നു. വസ്തുതകള്‍ നിഷേധിക്കാനാവാതെ സിഎജിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് അന്ന് പിണറായി ചെയ്തത്. പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട പദ്ധതിയും അട്ടിമറിച്ചതിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് എന്തു പറയാനുണ്ടെന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാധ്യമായ നിയമ നടപടികള്‍ എടുക്കാന്‍ പ്രതിപക്ഷം ധീരമായി രംഗത്തുവരുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: